24.2 C
Kottayam
Saturday, June 6, 2026

‘ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ല’; നടിക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ

Must read

തിരുവനന്തപുരം: ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. പ്രസ്താവനയിലൂടെയാണ് അസോസിയേഷന്‍റെ പ്രതികരണം.

മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങൾ ആ തരത്തിൽ മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അസോസിയേഷൻ പറഞ്ഞു.

ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ ആരോഗ്യപ്രശ്നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ലന ഉന്നയിക്കുന്നു. ഒരിക്കൽ സൈക്ക്യാട്രിക് മരുന്നുകൾ ഉപയോഗിച്ചാൽ പിന്നീട് അത് ഉപേക്ഷിക്കാനാകില്ലെന്നും വിത്ത്ഡ്രോവൽ സിൻട്രം ഉണ്ടാകുമെന്നും ലെന വാദിക്കുന്നുണ്ട്.

പൂർവ ജന്മത്തിലെ കാര്യങ്ങൾ തനിക്ക് ഓർമ്മയുണ്ടെന്നും താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നും ലെന പറയുന്നു. 63ാമത്തെ വയസ്സിൽ ടിബറ്റിൽ വച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതും. മോഹൻലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നത്.

- Advertisement -

ലെനയുടെ വാദങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷൻ ഉള്ള ഒരാൾ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ഡിപ്രഷൻ മൂലം ആത്മഹത്യയുടെ വക്കിൽ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകൾ. സ്റ്റേബിൾ ആയ ശേഷം മെഡിക്കൽ അഡ്വൈസ് പ്രകാരം തന്നെ മരുന്ന് നിർത്തിയവർ ധാരാളമാണെന്ന് ഡോ. ജിനേഷ് പി എസ് ഫേസ്ബുക്കിൽ കുറിച്ചു.

- Advertisement -

ജിനേഷ് പി എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു അഭിനേത്രി എന്ന നിലയിൽ ലെനയുടെ പെർഫോമൻസ് ഇഷ്ടമാണ്.

പക്ഷേ മെഡിക്കൽ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ അപക്വവും അശാസ്ത്രീയവുമാണ്, മറ്റൊരു ശ്രീനിവാസൻ ലെവൽ.

- Advertisement -

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷൻ ഉള്ള ഒരാൾ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ല.

സൈക്യാട്രിക് മരുന്നുകൾ കിഡ്നിയും ലിവറിനെയും, അതിന് മുൻപേ തലച്ചോറിനെയും നശിപ്പിക്കും എന്നൊക്കെയാണ് കക്ഷി പറയുന്നത്. ഡിപ്രഷൻ, ഉത്കണ്ഠ ഒക്കെ ഉണ്ടെങ്കിലും മരുന്നു കഴിക്കാൻ പാടില്ലത്രേ!

ഡിപ്രഷൻ മൂലം ആത്മഹത്യയുടെ വക്കിൽ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകൾ. സ്റ്റേബിൾ ആയ ശേഷം മെഡിക്കൽ അഡ്വൈസ് പ്രകാരം തന്നെ മരുന്ന് നിർത്തിയവർ ധാരാളം.

അവിടെയാണ് ഈ മരുന്നുകൾ കഴിച്ചുതുടങ്ങിയാൽ ഒരിക്കലും നിർത്താൻ പറ്റില്ല എന്ന് ഇവർ പറയുന്നത്.

പണ്ട് മോഹനനും വടക്കഞ്ചേരിയും ഒക്കെ പറഞ്ഞ് പൊളിഞ്ഞ തിയറി വീണ്ടുമെടുത്ത് അലക്കുന്നുണ്ട് ഇവർ.

കഷ്ടമാണ്.

നിത്യാനന്ദ ലെവലിലുള്ള നിങ്ങളുടെ മറ്റൊരു ടോക്ക് കൂടി കേട്ടു. അതൊക്കെ ഫിലോസഫി, നടക്കട്ടെ.

പക്ഷേ അശാസ്ത്രീയത വാരി വിതറി ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്, എല്ലാ സെലിബ്രിറ്റികളോടുമുള്ള ഒരു അഭ്യർത്ഥനയാണ്.

നിങ്ങളെപ്പോലെ അല്ലെങ്കിൽ നിങ്ങൾക്ക് അപ്പുറം സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്ന പലരും ഡിപ്രഷന് മരുന്നു കഴിച്ചിട്ടുണ്ട്, പൂർണ്ണമായി ഭേദപ്പെട്ടിട്ടുമുണ്ട്, മരുന്ന് നിർത്തിയിട്ടുമുണ്ട്. എന്നാൽ പല സൈക്യാട്രിക് വിഷയങ്ങൾക്കും തുടർച്ചയായി മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവരും ഉണ്ട്. അത് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെയാണ് സൈക്യാട്രിക് മരുന്നുകളെ കുറിച്ചുള്ള സ്റ്റിഗ്മ ഈ സമൂഹത്തിൽ മാറി വരുന്നത്.

ശ്രീനിവാസനെ പോലെയുള്ളവർ ഉണ്ടാക്കിവെച്ച ഡാമേജ് മാറി വരുന്നതേയുള്ളൂ. ദയവായി അവിടെ എണ്ണ കോരി ഒഴിക്കരുത്.

പ്ലീസ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week