24.9 C
Kottayam
Saturday, June 6, 2026

ജനങ്ങൾ രാജാക്കന്മാർ ഞാൻ അവരുടെ ദളപതി’; തർക്കങ്ങൾ അവസാനിപ്പിച്ച് വിജയുടെ മറുപടി

Must read

ചെന്നൈ:ട്രെയ്‌ലർ-ഓഡിയോ ലോഞ്ചുകൾ നടത്താതെയെത്തിയ ‘ലിയോ’യുടെ സക്സസ് മീറ്റ് അതിഗംഭീരമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും താരനിരയും പങ്കെടുത്തു. തമിഴകത്ത് കുറച്ചു നാളുകളായി നിലനിൽക്കുന്ന ‘സൂപ്പർസ്റ്റാർ’ തർക്കങ്ങളോട് നടൻ വിജയ് വേദിയിൽ പ്രതികരിച്ചു.

ഒരേയൊരു ‘പുരട്ചി തലൈവർ’, ഒരേയൊരു ‘പുരട്ചി കലൈഞ്ജർ ക്യാപ്റ്റൻ’, ഒരേയൊരു ‘ഉലകനായകൻ’, ഒരേയൊരു ‘സൂപ്പർസ്റ്റാർ’, ഒരേയൊരു ‘തല’… ജനങ്ങൾ രാജാക്കന്മാരാണ്, ഞാൻ അവരുടെ ‘ദളപതി’യാണ്,” എന്നായിരുന്നു ആരാധകർക്കിടയിലെ തർക്കം അവസാനിപ്പിക്കും പോലെ വിജയ്‌യുടെ വാക്കുകൾ.

വാരിസ്’ ഓഡിയോ ലോഞ്ചിനിടെ നടൻ ശരത് കുമാർ വേദിയിൽ സംസാരിച്ച കാര്യങ്ങളാണ് ‘സൂപ്പർസ്റ്റാർ’ തർക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ദളപതി വിജയ് ഒരിക്കൽ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചിരിക്കുന്നു എന്നുമായിരുന്നു ശരത് കുമാറിന്റെ വാക്കുകൾ. ഇതിന്റെ ചുവടുപിടിച്ച് വിജയ്‌യെയും സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കണമെന്ന ആവശ്യവുമായി നടന്റെ ആരാധകരിൽ ഒരുവിഭാഗം സമൂഹമാധ്യമങ്ങളിൽ രംഗത്തുവരികയായിരുന്നു.

രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച് ചോദിച്ച ചോദ്യങ്ങൾക്കും വിജയ് മറുപടി പറഞ്ഞു. 2026നെക്കുറിച്ച് എന്തെങ്കിലും പറയൂ എന്ന അവതാരകരുടെ ചോദ്യത്തിന് ‘കപ്പ് മുഖ്യം ബിഗിലേ’ എന്ന സിനിമ ഡയലോഗ് ആയിരുന്നു മറുപടി.

- Advertisement -

സിനിമയെ ഒരു വിനോദ മാധ്യമായി മാത്രം കാണണമെന്നും ആരാധകരോടുള്ള പ്രസംഗത്തിൽ താരം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഫാൻഫൈറ്റുകളിൽ ഏർപ്പെടരുതെന്നും താരം അഭ്യർത്ഥിച്ചു. ‘ഒരു ചലച്ചിത്രകാരന്റെ ഭാവനയുടെ ഉൽപന്നമെന്ന നിലയിലാണ് ലോകമെമ്പാടും ആളുകൾ സിനിമയെ കാണുന്നത്. നല്ലതിനെ സ്വീകരിക്കുക, മോശമായതിനെ ഉപേക്ഷിക്കുക,’ വിജയ് കൂട്ടിച്ചേർത്തു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week