KeralaNews

Gold Rate Today:സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 800 രൂപയാണ്. ഇന്ന് പവന് 80 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് ഒരു പവന് സ്വർണത്തിന്റെ നിരക്ക് 45200 രൂപയാണ്.  

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നതാണ് സംസ്ഥാനത്തും വില ഉയരാനുള്ള കാരണം. കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. 

ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4680 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു  രൂപ ഉയർന്ന്  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തില്‍

ഒക്ടോബർ 22 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,280 രൂപ
ഒക്ടോബർ 23 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
ഒക്ടോബർ 24 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,240 രൂപ
ഒക്ടോബർ 25 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,320 രൂപ
ഒക്ടോബർ 26 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു.. വിപണി വില 45,440 രൂപ
ഒക്ടോബർ 27 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,4400 രൂപ
ഒക്ടോബർ 28 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയർന്നു.  വിപണി വില 45,920 രൂപ
ഒക്ടോബർ 29 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 45,920 രൂപ
ഒക്ടോബർ 30 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,760 രൂപ
ഒക്ടോബർ 31 – ഒരു പവന്‍ സ്വര്‍ണത്തിന് 400  രൂപ കുറഞ്ഞു.  വിപണി വില 45,360 രൂപ
നവംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ കുറഞ്ഞു.  വിപണി വില 45,120 രൂപ
നവംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,200 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker