27.5 C
Kottayam
Sunday, June 7, 2026

27 വർഷങ്ങൾക്ക് ശേഷം ലോകസുന്ദരി മത്സരത്തിന് വേദിയാകാൻ ഇന്ത്യ

Must read

ന്യൂഡൽഹി:മിസ് വേൾഡ് 2023ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യ. 71-ാമത് ലോകസുന്ദരി മത്സരത്തിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. നീണ്ട 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും മത്സരത്തിന് വേദി ഒരുക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയുടെ ഈ വർഷത്തെ വേദിയായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ (യുഎഇ) സ്ഥിരീകരിച്ച് മാസങ്ങൾക്ക് ശേഷമാണ് പെട്ടെന്നുള്ള ഈ തീരുമാനം.കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം നവംബറിലോ ഡിസംബറിലോ സൗന്ദര്യ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“71-ാമത് മിസ് വേൾഡ് ഫൈനലിന്റെ വേദിയായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ് ഈ അവിശ്വസനീയമായ രാജ്യം സന്ദർശിച്ച ആദ്യ നിമിഷം തന്നെ വൈകാരികമായ ഒരു അടുപ്പം എനിക്ക് തോന്നിയിരുന്നു. രാജ്യത്തിൻ്റെ അതുല്യവും വൈവിധ്യവും പങ്കിടാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല.

” വ്യത്യസ്തമായ സംസ്കാരം, ലോകോത്തര ആകർഷണങ്ങൾ, അതിമനോഹരമായ സ്ഥലങ്ങൾ എന്നിവയെല്ലാം പങ്കിടാൻ ലോകവുമായി പങ്കിടാൻ ഞങ്ങൾക്ക് ഇനി കാത്തിരിക്കാനാവില്ലെന്നും പത്രമസമ്മേളനത്തിൽ മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർപേഴ്സണും സിഇഒയുമായ Julia Morley പറഞ്ഞു.

- Advertisement -

ഏറെ പഴക്കമുള്ള അന്താരാഷ്ട്ര മത്സരമാണ് ലോക സുന്ദരി മത്സരം. 130ൽ അധികം രാജ്യത്ത് നിന്നുള്ള മത്സരാർത്ഥികളാണ് ലോകം മൊത്തം കാത്തിരിക്കുന്ന മിസ് വേൾഡിൽ പങ്കെടുക്കുന്നത്.

- Advertisement -

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുന്ദിരമാർ നിരവധി കായികവും വെല്ലുവിളികളും ബുദ്ധിപരവുമായ മത്സരങ്ങളിലൂടെ അവരുടെ വ്യത്യസ്തമായ കഴിവുകളും പ്രകടമാക്കുന്ന അതുല്യമായ വേദിയെ ഏറെ ആകാംക്ഷയോടെ ആണ് ലോകം നോക്കി കാണുന്നത്. 2023 നവംബർ അല്ലെങ്കിൽ ഡിസംബറിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയ്ക്ക് ഒരു മാസത്തേക്ക് പങ്കെടുക്കുന്നവരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് നിരവധി റൗണ്ടുകൾ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.

ആറ് ഇന്ത്യൻ വനിതകളാണ് ഇതുവരെ ഉള്ള മത്സരത്തിൻ്റെ ചരിത്രത്തിൽ വിജയികളായിട്ടുള്ളത്. 2017ൽ മാനുഷി ചില്ലറാണ് അവസാനമായി ലോക സുന്ദരി പട്ടം നേടിയ അവസാനം നേടിയ ഇന്ത്യക്കാരി. റീത്ത ഫാരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡൻ, യുക്ത മുഖി, പ്രിയങ്ക എന്നിവരും മുൻപ് ജേതാക്കളായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week