സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡിഗ്രിക്ക് ചേരാനുള്ള ആഗ്രഹം നടക്കില്ല: 17കാരി ജീവനൊടുക്കി

കോന്നി: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡിഗ്രിക്ക് ചേരാന്‍ കഴിയാത്ത വിഷമത്തിൽ 17കാരി ജീവനൊടുക്കി. കോന്നി തെങ്ങുംകാവ് കൊച്ചുപ്ലാവുങ്കൽ പരേതനായ ശശികുമാറിന്റെയും ഉഷയുടെയും മകൾ ആദിത്യ(17) ആണ് ആത്മഹത്യ ചെയ്തത്.

ഈ വർഷം പ്ലസ്‌ടു ജയിച്ച ആദിത്യ ബി എസ്‌സി പഠിക്കാൻ ചേരണം എന്ന ആഗ്രഹം അമ്മയെ അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തികബുദ്ധിമുട്ട് കാരണം മറ്റേതെങ്കിലും കോഴ്സിന് ചേരാൻ അമ്മ പറഞ്ഞു.

ഡിഗ്രി കോഴ്സിന് ചേരാൻ കഴിയാത്ത വിഷമത്തിൽ മരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തി. പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്.

അമ്മ വീട്ടുജോലിക്കും തൊഴിൽ ഉറപ്പിനും പോയാണ് കുടുംബം പുലർന്നിരുന്നത്. മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കോന്നി തഹസിൽദാർ മഞ്ജുഷയുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടി സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News