സൈന്യത്തിന് പുതിയ കരുത്ത്; യുദ്ധവിമാനത്തില്‍ നിന്ന് ദീര്‍ഘദൂര ബോംബ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഭുവനേശ്വർ:യുദ്ധ വിമാനത്തിൽ നിന്ന് ദീർഘദൂര ശേഷിയുള്ള ബോംബ് (LRB) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയുടെ തീരത്തെ ആകാശത്തുനിന്നാണ് ഇന്ത്യൻ സൈന്യത്തിന് കരുത്ത് പകരുന്ന ബോംബ് വിജയകരമായി പരീക്ഷിച്ചത്.

പ്രാദേശികമായി വികസിപ്പിച്ച എൽ.ആർ.ബി പരീക്ഷണത്തിനിടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. വ്യോമസേനയുടെയും ഡി.ആർ.ഡി.ഒയുടെയും വിദഗ്ധർ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി.

പശ്ചിമബംഗാളിലെ കലൈക്കുണ്ട എയർ ബേസിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനത്തിൽ നിന്നാണ് പരീക്ഷണം നടന്നത്. പരീക്ഷണം പൂർണ വിജയമായിരുന്നെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. ജി സതീഷ് റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയമായ ആയുധ നിർമ്മാണത്തിൽ നിർണായകമാകുന്ന വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി.ആർ.ഡി.ഒയുടെ ഹൈദരാബാദ് ഘടകമായ റിസർച്ച് സെന്റർ ഇമാറാറ്റ് (ആർ.സി.ഐ)യിലാണ് എൽ.ആർ.ബി വികസിപ്പിച്ചത്. പരീക്ഷണം വിജയിപ്പിച്ച ഡി.ആർ.ഡി.ഒയിലെയും ഐ.എ.എഫിലെയും ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News