29.4 C
Kottayam
Saturday, June 6, 2026

ബും ബും ബുമ്ര ! 7:4:3 സൂപ്പര്‍ എട്ടില്‍ അഫ്ഗാനെ തകർത്ത് ഇന്ത്യ

Must read

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 47 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്സാണ് മികച്ച ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ഹാര്‍ദിക് പാണ്ഡ്യ (32) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 20 ഓവറില്‍ 134ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മോശമായിരുന്നു അഫ്ഗാന്റെ തുടക്കം. 23 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസ് (11), ഇബ്രാഹിം സദ്രാന്‍ (8), ഹസ്രതുള്ള സസൈ (2) എന്നിവരാണ് പുറത്തായത്. ഗുല്‍ബാദിന്‍ നെയ്ബ് (17), അസ്മതുള്ള ഒമര്‍സായ് (26), നജീബുള്ള സദ്രാന്‍ (19), മുഹമ്മദ് നബി (14), റാഷിദ് ഖാന്‍ (2), നവീന്‍ ഉല്‍ ഹഖ് (0), നൂര്‍ അഹമ്മദ് (12), നവീന്‍ ഉല്‍ ഹഖ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (4) എന്നിവര്‍ പുറത്താവാതെ നിന്നു.

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഫസല്‍ഹഖ് ഫാറൂഖിക്ക് ആയിരുന്നു വിക്കറ്റ്. പിന്നീട് കോലി – റിഷഭ് പന്ത് (11 പന്തില്‍ 20) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ പന്ത് മടങ്ങി. റാഷിദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയിരുന്നു പന്ത്. മറുവശത്താവട്ടെ  കോലി ഏറെ ബുദ്ധിമുട്ടി. ഏകദിന ശൈലിയിലായിരുന്നു കോലിയുടെ ബാറ്റിംഗ്. ഒരു സിക്സ് മാത്രം നേടിയ കോലി റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കി. ഇതോടെ മൂന്നിന് 62 എന്ന നിലയിലായി ഇന്ത്യ. 

- Advertisement -

പിന്നാലെ വന്ന ശിവം ദുബെയ്ക്കും (10) കാര്യമായൊന്നും ചെയ്യാനായില്ല. റാഷിദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മറുവശത്ത് സൂര്യകുമാര്‍ അറ്റാക്കിംഗ് തുടര്‍ന്നത് മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഹാര്‍ദിക്കിനൊപ്പം 60 റണ്‍സ് ചേര്‍ത്താണ് സൂര്യ മടങ്ങിയത്. ഫാറൂഖിക്കായിരുന്നു വിക്കറ്റ്. മൂന്ന് സിക്സും അഞ്ച് ഫോറും സൂര്യയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഹാര്‍ദിക്കും വീണു. 

- Advertisement -

നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ അസ്മതുള്ള ഒമര്‍സായിക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. രവീന്ദ്ര ജഡേജയേയും (7) പിന്നാലെ ഫാറൂഖി മടക്കിയയച്ചു. അക്സര്‍ പട്ടേല്‍ (12) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു. അഫ്ഗാന് വേണ്ടി റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week