പുതിയ ഇ- വിസ സമ്പ്രദായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; അപേക്ഷയില്‍ ഉടനടി തീരുമാനം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് വിസാ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ വേഗത്തില്‍ സ്വീകരിച്ച് ഉടന്‍ തന്നെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ഇലക്ട്രോണിക് വിസ സമ്പ്രദായം ഏര്‍പ്പെടുത്തി. ‘ഇ -എമര്‍ജന്‍സി എക്സ്-മിസ്‌ക് വിസ’ എന്നാണ് പുതിയ ഇ- വിസയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ, ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടുന്നതിനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. ലാന്‍ഡ് ലോക്ക്ഡ് രാജ്യമായതിനാല്‍ വ്യോമപാത മാത്രമാണ് ഏക രക്ഷാമാര്‍ഗം. ഇന്നലെ കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് മരിച്ചത്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിസാ സമ്പ്രദായം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News