സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; ഒരാഴ്ചക്കിടെ ഉയര്‍ന്നത് 680 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36000 രൂപ. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് വര്‍ധിക്കുന്നതാണ് കണ്ടത്. ഒരാഴ്ചക്കിടെ 680 രൂപയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News