ഇടുക്കി : നെടുങ്കണ്ടത്ത് വീട്ടമ്മയുടെ മൊബൈലിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശിയും ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനുമായ ജോജു (27) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് നടപടി.
സഹപാഠിയായിരുന്ന യുവതിയുടെ മൊബൈലിലേക്കും അവരുടെ അമ്മയുടെ മൊബൈലിലേക്കും നിരന്തരം അശ്ലീല ദൃശ്യങ്ങൾ അയച്ചതിനെ തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജോജുവിനെ അറസ്റ്റ് ചെയ്തു.
അതേസമയം ജോജുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ നൂറിലധീകം സ്കൂൾ വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തി. അധ്യാപകനായി ജോലി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

