28.6 C
Kottayam
Monday, June 15, 2026

തന്റെ വീട്ടുകാരുടെ അത്രയും വരുമോ? കുന്തമുന പോലെ! അശ്ലീല കമന്റുകള്‍ക്ക് ശാലു മേനോന്റെ മാസ് മറുപടി

Must read

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാലു മേനോന്‍. നിരവധി സിനിമകളിലും പരമ്പരകളിലും ശാല മേനോന്‍ അഭിനയിച്ചിട്ടുണ്ട്. പരമ്പരകളാണ് ശാലുവിനെ ജനപ്രീയയാക്കുന്നത്. നായികയായും വില്ലത്തിയായും സഹനടിയായുമെല്ലാം ശാലു മേനോന്‍ കയ്യടി നേടി. മികച്ചൊരു നര്‍ത്തകി കൂടിയായ ശാലു വേദികളിലെ സജീവ സാന്നിധ്യമാണ്.

എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളില്‍ പെട്ടതോടെ താരത്തിന്റെ കരിയറും മങ്ങി. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ശാലു മേനോന്‍ വീണ്ടും സജീവമായി മാറി. ഇപ്പോള്‍ അഭിനയത്തിലും നൃത്തത്തിലുമെല്ലാം ശാലു സജീവമാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് ശാലു മേനോന്‍. റീലുകളും ചിത്രങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ് ശാലു മേനോന്‍.

Shalu Menon

അതേസമയം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണങ്ങളും ശാലുവിന് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ റീലിന് ലഭിക്കുന്ന കമന്റുകള്‍ ശ്രദ്ധ നേടുകയാണ്. വെള്ളച്ചാട്ടത്തിന് അരികില്‍ നിന്നുമുള്ള തന്റെ മനോഹരമായൊരു വീഡിയോയാണ് ശാലു പങ്കുവച്ചിരിക്കുന്നത്. അതിന് ചിലര്‍ അശ്ലീല കമന്റുകളുമായി എത്തുകയായിരുന്നു. എന്നാല്‍ കമന്റുകള്‍ കേട്ട് മിണ്ടാതിരിക്കാന്‍ ശാലു തയ്യാറായില്ല. ചുട്ടമറുപടികള്‍ തന്നെ താരം നല്‍കുന്നുണ്ട്.

കുന്തമുന പോലെ കൂര്‍ത്ത് നില്‍ക്കുന്നു എന്നായിരുന്നു ഒരാളുടെ അശ്ലീല കമന്റ്. ആണോ, തന്റെ വീട്ടുകാരുടെ അത്രയും വരുമോ എന്നായിരുന്നു അതിന് ശാലു മേനോന്‍ നല്‍കിയ വായടപ്പിക്കുന്ന മറുപടി. എന്നാല്‍ ഇയാള്‍ വീണ്ടും കമന്റുമായി എത്തി. ഇല്ല, ചേച്ചിടെ തട്ട് താണു തന്നെ ഇരിക്കുമെന്നായിരുന്നു കമന്റ്. വന്നു തട്ടിലിരുത്തി നോക്കിയ പോലെ എന്ന് ശാലു മറുപടി നല്‍കി. ചേച്ചീടെ പഴയ വീഡിയോയില്‍ ഉള്ള അതേ പോലെ തന്നെ എന്നായിരുന്നു മറ്റൊരു കമന്റ്. വീഡിയോ കണ്ടപ്പോളേ താന്‍ അങ്ങ് ഉറപ്പിച്ചോ എന്നായിരുന്നു അയാള്‍ക്ക് ശാലു നല്‍കിയ മറുപടി.

- Advertisement -
Shalu Menon

ഇത് സില്‍മാ നടിയാണോ എന്ന് ചോദിച്ചയാളോട് അല്ലാ സാധാരണക്കാരിയാ എന്നാണ് ശാലു പറയുന്നത്. ആരാ പിടിക്കാറ്? നല്ലോണം കൂര്‍ത്തിട്ടുണ്ടല്ലോ എന്നൊരാള്‍ ചോദിച്ചപ്പോള്‍ നമ്പര്‍ തന്നേരെ കോണ്ടാക്ട് ചെയ്യാന്‍ പറയാം ഞാന്‍ എന്ന് മറുപടി നല്‍കി അയാളുടെ കരണത്തടിക്കുന്നുണ്ട് ശാലു.ഇതെങ്ങനെ പണിതെടുത്തു. കൂര്‍പ്പിച്ചെടുക്കാന്‍ ഏത് ബ്രാന്‍ഡ് ആണ് എന്നായിരുന്നു മറ്റൊരു കമന്റ്. തച്ചനെ പറഞ്ഞു തന്നാല്‍ നേരിട്ടു ചോദിച്ചാ മതിയല്ലോ. കോണ്ടാക്ട് നമ്പര്‍ ഇട്ടേരെ. ഞാന്‍ കോണ്ടാക്ട് ചെയ്യാന്‍ പറയാം എന്നാണ് ഇയാള്‍ക്ക് ശാലു നല്‍കിയ മറുപടി.

- Advertisement -

ഒന്ന് വന്നു കെട്ടിപ്പിടിച്ചാല്‍ രണ്ടും നെഞ്ചിലേക്ക് കുത്തി ഇറങ്ങുമല്ലോ എന്നായിരുന്നു മറ്റൊരു അശ്ലീല കമന്റ്. അതിന് തന്റെ വീട്ടില്‍ പോയി കെട്ടിപ്പിടിച്ചാല്‍ മതി. ഇങ്ങോട്ട് വരണ്ട എന്നാണ് അയാള്‍ക്ക് ശാലു നല്‍കിയ മറുപടി. താരത്തിന്റെ മറുപടികള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. ഇത്തരക്കാരെ ഇങ്ങനെ തന്നെ നേരിടണമെന്നും മിണ്ടാതിരുന്നാല്‍ പോരെന്നുമാണ് താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്. താരത്തിന്റെ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

Popular this week