പ്രണയത്തിൽ നിന്നും പിന്മാറിയ കാമുകിയുടെ അമ്മയ്ക്ക് മകളുടെ നഗ്ന ചിത്രങ്ങൾ അയച്ച് കൊടുത്തു ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : പ്രണയം നടിച്ച് കോളേജ് വിദ്യാർത്ഥിനിയുടെ അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ (19) ആണ് അറസ്റ്റിലായത്. പത്തൊൻപതുകാരിയുടെ പരാതിയിലാണ് പോലീസ് നടപടി.

കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീടിന് സമീപത്തായിരുന്നു രാഹുൽ താമസിച്ചിരുന്നത്. പ്രണയം നടിച്ച് രാഹുൽ പെൺകുട്ടിയുമായി അടുക്കുകയും നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയുമായിരുന്നു. അടുത്തിടെ രാഹുലുമായി തെറ്റിപ്പിരിഞ്ഞ പെൺകുട്ടി രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.

രാഹുലുമായി പെൺകുട്ടി അകന്നതോടെ രാഹുൽ കൈവശമുള്ള നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം നടത്തി. പെൺകുട്ടി രാഹുലിന് വഴങ്ങാതെ വന്നതോടെ കൈവശമുണ്ടായിരുന്ന നഗ്ന ചിത്രങ്ങൾ പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അയക്കുകയും പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News