സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,160 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4520ല്‍ എത്തി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു പവന്‍ വില. മൂന്നാം തിയതി ഇത് 36,080ലേക്ക് ഉയര്‍ന്നു. പിന്നീട് മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ മാസം അവസാന ദിവസങ്ങളില്‍ സ്വര്‍ണ വില തുടര്‍ച്ചയായി കുറഞ്ഞിരുന്നു.

ജനുവരി 26ന് ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില.ഇതായിരുന്നു ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജനുവരി 10നാണ് ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ജനുവരിയില്‍ പവന് 440 രൂപയാണ് കുറഞ്ഞത്.

ജനുവരിയുടെ തുടക്കം മുതല്‍ തന്നെ കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണ വില. യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതും സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണമായിരുന്നു. അതേസമയം ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുമുണ്ട്. രാജ്യാന്തര വിപണിയിലെ വില വര്‍ധനയ്ക്ക് അനുസരിച്ചാകും ആഭ്യന്തര വിപണിയിലും വില വര്‍ധന.

ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News