ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. കഴിഞ്ഞ അഞ്ചിന് നല്‍കിയ പരാതിയില്‍ എളമക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്താനായി പോലീസ് വിളിപ്പിച്ചെങ്കിലും ഇവര്‍ എത്തിയിരുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.

അതിനിടെയാണ് കേസ് അന്വേഷണം പ്രത്യേക സംഘത്തിന് നല്‍കിയിരിക്കുന്നത്. 10 വര്‍ഷം മുമ്പ് കൊച്ചിയില്‍ വച്ച് ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൃശൂരിലെ ഹോട്ടലില്‍വച്ച് അവിചാരിതമായി പരിചയപ്പെട്ട സിനിമ പ്രവര്‍ത്തകന്റെ കൈയില്‍നിന്ന് ലഭിച്ച ബാലചന്ദ്രകുമാറിന്റെ നമ്പറിലേക്ക് ജോലി ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ അവസരം നല്‍കാമെന്ന് അറിയിച്ചു.

തുടര്‍ന്ന് ഒരു മാസത്തിന് ശേഷം എറണാകുളത്തേക്ക് വിളിച്ചുവരുത്തി. എറണാകുളത്തെത്തിയ തന്നെ ഒരു ഗാനരചയിതാവിന്റെ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News