29.4 C
Kottayam
Friday, June 5, 2026

കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന

Must read

ചെന്നൈ: കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന. മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന.

ഇന്നലെ രാത്രിയോടെയാണ് താരത്തിന്റെ നിര്‍മാണ കമ്പനിയില്‍ ആധായ നികുതി വകുപ്പ് അധികൃതരെത്തി റെയ്ഡ് നടത്തിയത്. അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇതേ കുറിച്ച് പ്രതികരിക്കാമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. മക്കള്‍ നീതി മയ്യത്തെ പ്രതിനിധീകരിച്ച് ഈ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ മത്സരിക്കുന്നുണ്ട്. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് താരം ജനവിധി തേടുന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല്‍ ഹാസന്‍ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയിരിന്നു. സ്വര്‍ണവും പണവും ഉള്‍പ്പെടെ 45 കോടിയിലധികം രൂപയുടെ ആസ്തിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈവമുള്ളത്. ഇതുകൂടാതെ 131 കോടി രൂപയുടെ സ്ഥാവര ആസ്തി കൈവശമുണ്ട് . 2019-20 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അനുസരിച്ച് അദ്ദേഹത്തിന്റെ പ്രതിവര്‍ഷ വരുമാനം 22.1 കോടി രൂപയാണ്.

കമല്‍ ഹാസന്റെ ബാങ്ക് നിക്ഷേപത്തില്‍ (സ്വന്തം പേരിലെ മാത്രം നിക്ഷേപം) 2.43 കോടി രൂപയാണുള്ളത്. മ്യൂച്വല്‍ ഫണ്ടുകളും ഷെയറുകളും പോലുള്ള നിക്ഷേപങ്ങളില്‍ 26.1 ലക്ഷം രൂപ മുതല്‍ മുടക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സില്‍ 2.39 കോടി രൂപ മുതല്‍ മുടക്കിയിട്ടുണ്ട്. വ്യക്തിഗത വായ്പയായി 36.24 കോടി രൂപ അദ്ദേഹത്തിനുണ്ട്. 3.69 കോടി രൂപയുടെ വാഹന വായ്പയ്ക്ക് പുറമെയാണിത്. ബിഎംഡബ്ല്യു 730 എല്‍ഡി, ലെക്സസ് എല്‍എക്‌സ് 570 എന്നീ ആഡംബര വാഹനങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.

- Advertisement -

കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ 17.79 കോടി രൂപയുടെ കാര്‍ഷിക ഭൂമി ഉണ്ട്, മൊത്തം 35.59 ഏക്കര്‍ ഭൂമിയാണുള്ളത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടങ്ങളുടെ വിപണി മൂല്യം 92.5 കോടി രൂപയോളം വരും, ഇവയെല്ലാം ചെന്നൈയില്‍ ആണ്.

- Advertisement -

ഇത് കൂടാതെ ചെന്നൈയില്‍ അദ്ദേഹത്തിന് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുണ്ട്, രണ്ട് പ്രോപ്പര്‍ട്ടികള്‍ ആണുള്ളത്, 19.5 കോടി രൂപയാണ് വില. , ലണ്ടനിലെ അദ്ദേഹത്തിന്റെ പ്രോപ്പര്‍ട്ടിയ്ക്ക് 2.5 കോടി രൂപയോളം വില വരും. 49.5 കോടി രൂപയാണ് കമല്‍ ഹാസന്റെ മൊത്തം ബാധ്യത. ഇതില്‍ 33.16 കോടി രൂപ ഭവനവായ്പ, ഇന്‍ഷുറന്‍സ് വായ്പകള്‍, മറ്റ് വായ്പകള്‍ എന്നിവയാണ്. 15.33 കോടി രൂപ മറ്റ് വ്യക്തികള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള കുടിശ്ശികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

Popular this week