റാഞ്ചി: ഝാര്‍ഖണ്ഡില്‍ ആടിനെ മോഷ്ടിച്ച രണ്ടു യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ജംഷഡ്പുരിലെ ചക്കുലിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം.
കുഷാക് ബെഹറ, ഭോല നാഥ് മാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോര്‍സ ഗ്രാമവാസിയായ ഹര്‍ഗോവിന്ദ് നായകിന്റെ വീട്ടില്‍നിന്ന് ആടിനെ മോഷ്ടിക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയില്‍പെട്ടതോടെ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാര്‍ കൈയോടെ പിടികൂടിയ ഇരുവരെയും കെട്ടിയിട്ടാണ് മര്‍ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുഷാക് സംഭവ സ്ഥലത്തും ഭോല നാഥ് മഹാത്മ ഗാന്ധി മെഡിക്കല്‍ കോളജില്‍വെച്ചുമാണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി ഋഷഭ് ഗാര്‍ഗ് പറഞ്ഞു. മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News