ന്യൂഡൽഹി:മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിവിധ മേഖലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഗുലാബ് എന്ന് പേര് നൽകപ്പെട്ട ചുഴലിക്കാറ്റാണ് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ച വൈകീട്ടോടെ ആന്ധ്രാ – ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒഡിഷയിലെ ഗോപാൽപുർ തീരത്ത് നിന്ന് ഏകദേശം 410 കിലോ മീറ്റർ കിഴക്ക് – തെക്ക് കിഴക്കും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണം തീരത്ത് നിന്ന് ഏകദേശം 480 കിലോ മീറ്റർ കിഴക്ക് – വടക്ക് കിഴക്കു മാറിയാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.
Under the influence of #CycloneGulab and its remnants, heavy to extremely heavy rains are likely to lash #Odisha, #AndhraPradesh and #Chhattisgarh on September 26-27. #Telangana may also witness heavy to very heavy rains. #Cyclone
Full forecast: https://t.co/uqupfurZPs pic.twitter.com/Gws896tw8J
— The Weather Channel India (@weatherindia) September 25, 2021
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കിലോ മീറ്റർ മുതൽ 88 കിലോ മീറ്റർ വരെ ആകുന്ന ഘട്ടത്തിമാണ് ചുഴലിക്കാറ്റായി മാറുന്നത്.ഗുലാബ് ചുഴലിക്കാറ്റായി മാറിയ ശേഷം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ച വൈകുന്നേരത്തോടു കൂടി വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തും വിശാഖപട്ടണത്തിനും ഗോപാൽ പുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക ഒഡിഷയിലെ ഗഞ്ജം ജില്ലയിലാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എൻഡിആർഎഫ് 13 ടീമുകളെ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കി നിർത്തിയിട്ടുണ്ട്. അഞ്ച് ടീമുകൾ ഒഡിഷയും ബാക്കിയുള്ളവ ആന്ധ്രാപ്രദേശിലുമായിട്ടാണ് ഉള്ളത്.
അപകട സാധ്യതയുള്ളിടത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ വേണ്ടി സർക്കാർ വൃത്തങ്ങളോട് ഒഡിഷ സ്പെഷ്യൽ റിലീഫ് കമ്മീഷണർ പികെ ജെയിൻ പറഞ്ഞു.ഒഡിഷ ഡിസാസ്റ്റർ റാപിഡ് ആക്ഷൻ ഫോഴ്സിന്റെ 42 ടീമുകൾ, 24 പേരടങ്ങുന്ന എൻഡിആർഎഫ് ടീം, ഫയർ ഫോഴ്സ് തുടങ്ങിയവയെ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ഏഴ് ജില്ലകളിൽ നിയോഗിച്ചിട്ടുണ്ട്.
ഒഡിഷയിലെ ഗഞ്ജം ജില്ലയിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതക്കുക എന്നാണ് റിപ്പോർട്ട്. ഇവിടെ 15 രക്ഷാപ്രവർത്തക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
#CycloneGulab is expected to make landfall over north Andhra Pradesh-south Odisha coasts, between Kalingapatnam and Gopalpur, by Sunday evening.
Here are some dos and don'ts residents of the affected areas must follow. #CyloneAlert
More details here: https://t.co/uqupfurZPs pic.twitter.com/92xqwDH47k
— The Weather Channel India (@weatherindia) September 25, 2021
അടിയന്തര ആവശ്യത്തിനായി 11 ഫയർ സർവീസ് യൂണിറ്റ്, 6 ഒഡിആർഎഎഫ് ടീം, 8 പേരടങ്ങുന്ന എൻഡിആർഎഫ് എന്നിവരെയാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
കേരളത്തിലും ജാഗ്രതാ നിർദ്ദേശം
നിലവിൽ കേരളം ചുഴലിക്കാറ്റിൻറെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും കേരള തീരത്തും കാറ്റ് ശക്തിപ്പെടാനും കാലവർഷം സജീവമാകാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ സെപ്തംബർ 28 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.
സെപ്തംബർ 26, 27 തീയതികളിൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ദുരന്തനിവാരണ അതോറിറ്റി പൂർണ്ണ വിലക്കേടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
27ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്
28ന് : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
#CycloneGulab is expected to form in the Bay of Bengal today.
It will de-intensify into a deep depression on Sunday, and make landfall between Odisha-Andhra Pradesh, near Kalingapatnam. #Cyclone #CycloneAlert
Full forecast: https://t.co/uqupfurZPs pic.twitter.com/AhrFudvWo5
— The Weather Channel India (@weatherindia) September 25, 2021
ന്യൂനമർദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.ഉരുൾപൊട്ടൽ തുടങ്ങിയവയ്ക്കുള്ള സാധ്യതകൾ മുൻകൂട്ടിക്കണ്ട് സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.