ഡോക്ടര്‍മാര്‍ക്കെതിരായ മര്‍ദനം ശ്രദ്ധയില്‍ പെട്ടിട്ടില്ല: വീണാ ജോര്‍ജിന്റെ മറുപടിക്കെതിരെ ഐ.എം.എ

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന് ഐഎംഎ. അക്രമങ്ങളെല്ലാം നടന്നത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ്. പ്രതികള്‍ക്കെതിരെ കടുത്ത നടപടിയില്ലെങ്കില്‍ വാക്‌സിനേഷനടക്കം നിര്‍ത്തിവയ്ക്കുമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു.

പാറശ്ശാല, കുട്ടനാട് അടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ക്കതിരെ ഉണ്ടായ അക്രമങ്ങള്‍ സജീവചര്‍ച്ചയാകുമ്പോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വിചിത്ര മറുപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ആരോഗ്യപ്രവര്‍ത്തക4ക്കെതിരായ അതിക്രമങ്ങളില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഐഎ0എ ആലുവ എസ് പി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. അക്രമത്തില്‍ പ്രതികളാരാണെന്ന് വ്യക്തമായിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. എങ്ങനെ ധൈര്യത്തോടെ ജോലി ചെയ്യാന്‍ സാധിക്കുമെന്നും ഐഎംഎ പ്രതിനിധികള്‍ പ്രതികരിച്ചു.

അതേസമയം നിയമസഭയിലെ ഉത്തരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുത്തി. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News