കോട്ടയം ബേക്കർ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി

കോട്ടയം:നഗരത്തിൽ ബേക്കർ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി.നിയന്ത്രണം വിട്ട ബസ് ശീമാട്ടി റൗണ്ടാനയ്ക്ക് സമീപം ഡിവൈഡർ ഇടിച്ചു തകർത്ത് ആറു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.
യാത്രക്കാർക്ക് നിസാര പരിക്കേറ്റു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.തിരുനക്കര
ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങി വന്ന കോട്ടയം കൊല്ലാട് റൂട്ടിലോടുന്ന ഷൈനിംങ് സ്റ്റാർ എന്ന ബസിൻ്റെ ടയര്‍ പഞ്ചറായതിനെ തുടർന്ന് ഡിവൈഡറിൽ ഇടിച്ച് മുന്നില്‍ പോകുകയായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിച്ചു.

ഏഷ്യനെറ്റ് കേബിൾ വിഷൻ്റെ ഓട്ടോ,
മറ്റ് രണ്ട് സവാരി ഓട്ടോറിക്ഷ,ഒരു കാർ എന്നിവയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നിട് മറ്റൊരു യാത്രാ ബസിലിടിച്ചാണ് അപകടമുണ്ടാക്കിയ ബസ് നിന്നത്. കാർ യാത്രികനായ ഒരാൾക്ക് നിസ്സാര പരിക്കേറ്റു.
അപകടത്തെതുടർന്ന് ബേക്കർ ജംഗ്ഷനിൽ ഗതാഗത കുരുക്കും ഉണ്ടായി.ഫയർഫോഴ്സും,പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News