CrimeKeralaNewspravasi

മസാജിംഗിന് മലയാളി നടിമാരടക്കം ഇന്ത്യൻ സുന്ദരികൾ; യു.എ.ഇയിലെ മസാജ് സെൻ്ററുകളിൽ റെയ്ഡ്, പ്രിന്റിങ് പ്രസ് കണ്ടെത്തി

അബുദാബി:മസാജ് കേന്ദ്രങ്ങളുടെ പരസ്യ കാർഡുകൾ അനുമതിയില്ലാതെ പ്രിന്റ് ചെയ്ത് വിതരണം നടത്തിയ മൂന്ന് പ്രിന്റിങ് പ്രസുകൾ അബുദാബി പൊലീസ് കണ്ടെത്തി. ഒരു ലക്ഷത്തിലേറെ കാർഡുകൾ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇവർ വിതരണം ചെയ്തിരുന്നു. ഒരു സംഘം ഏഷ്യക്കാരാണ് കാർഡുകൾ പ്രിന്റ് ചെയ്ത് അബുദാബിയിലും അൽ െഎനിലും വിതരണം നടത്തിയിരുന്നത്. ഇവരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാൽ തങ്ങള്‍ക്ക് വിവരം കൈമാറണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 8002626. കഴിഞ്ഞ ദിവസം നടത്തിയ മറ്റൊരു റെയ്ഡിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മസാജ് പാർലർ കണ്ടെത്തിയിരുന്നു. ചൈനീസ് സ്വദേശികളായ 12 സ്ത്രീകളെയും ഏഴു പുരുഷന്മാരെയും അറസ്റ്റ് ചെയ്തു. എട്ട് മസാജ് പാർലറുകളിലാണ് പരിശോധന നടത്തിയത്..

അബുദാബിയിൽ മാത്രമല്ല, ദുബായിലും ഷാർജയിലും മറ്റു എമിറേറ്റുകളിലും ഇതുപോലെ അനധികൃതമായി മസാജ് കേന്ദ്രങ്ങളുടെ കാർഡുകൾ വിതരണം ചെയ്യുന്നു. ദുബായ് നഗരത്തിലെ ചില ഏരിയകളിലെ പാർക്കിങ്ങുകളിൽ കാർ നിർത്തി പോയി തിരിച്ചുവരുമ്പോൾ വിൻഡ് സ്ക്രീനിൽ നിറയെ മസാജ് സെന്ററുകളുടെ ബിസിനസ് കാർഡുകൾ തിരുകി വച്ചിരിക്കുന്നത് കാണാം. കാർഡ‍െടുത്ത് നോക്കിയാൽ ഞെട്ടിപ്പോകും– മലയാളത്തിലെ പ്രമുഖ നടിമാരുടെയും വിവാദനായികമാരുടെയും വർണചിത്രങ്ങൾ. അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം മസാജ് കേന്ദ്രങ്ങൾ നടിമാർ അറിയാതെയാണ് അവരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത്..

പ്രധാനമായും മലയാളികളെ ആകർഷിക്കാൻ വേണ്ടി ചെയ്യുന്ന ഇത്തരം സൂത്രപ്പണികൾക്ക് ബലിയാടാകുന്നത് ഇതൊന്നുമറിയാതെ കേരളത്തിൽ താമസിക്കുന്ന സിനിമാ–സീരിയൽ നടിമാരാണ്. മലയാളം, ഹിന്ദി നടിമാരെ കൂടാതെ, ഫിലിപ്പീൻസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖരുടെയും അർധനഗ്ന ചിത്രങ്ങൾ പതിച്ച ബിസിനസ് കാർഡുകളും കണ്ടെത്താൻ സാധിക്കും. അംഗീകൃത മസാജ് കേന്ദ്രങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ്. സ്ത്രീകളുടേതിൽ പുരുഷന്മാരോ, പുരുഷന്മാരുടേതിൽ സ്ത്രീകളോ പ്രവേശിക്കാൻ പാടുള്ളതല്ല. എന്നാൽ മസാജ് പാർലറുകളുടെ മറവിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ അനാശാസ്യമാണ് നടക്കുന്നത്. ഇവിടേയ്ക്ക് എത്തപ്പെടുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ യുവതികൾ നിരവധിയാണ്..

ഇത്തരം കേന്ദ്രങ്ങളിലേയ്ക്ക് ആളുകളെ എത്തിക്കാനാണ് അറിയപ്പെടുന്ന നടിമാരുടെ ഫൊട്ടോകൾ പതിച്ച ബിസിനസ് കാർഡുകൾ ഉപയോഗിക്കുന്നത്. കേന്ദ്രത്തിലേയ്ക്കുള്ള മാപ്പും മറുപുറത്ത് കാണാം. ഇൗ കാർഡുകൾ കാറുകളിൽ കൊണ്ടു വയ്ക്കാൻ കമ്മീഷൻ വ്യവസ്ഥയിൽ ആളുകളെ ഏർപ്പെടുത്തുന്നു. മൾട്ടി കളറിൽ തയാറാക്കിയ കാർഡുകളിൽ ഒന്നിലേറെ മൊബൈൽ ഫോൺ നമ്പരുണ്ടാകുമെങ്കിലും ലാൻഡ് ലൈൻ നമ്പരുണ്ടാകില്ല. കൂടാതെ, മസാജ് കേന്ദ്രങ്ങളുടെ പേരും ഉണ്ടാകില്ല. ഏതെങ്കിലും ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കോവിഡ്19 കാരണം ബിസിനസ് കുറഞ്ഞതിനാൽ ഡിസ്കൗണ്ട് റേറ്റിൽ മണിക്കൂറിന് 50 ദിർഹം മുതലാണ് നിരക്ക്. എന്നാൽ, പരസ്യത്തിലെ ചിത്രം കണ്ട് കേന്ദ്രങ്ങളിലെത്തുന്നവർക്ക് നിരാശരാകേണ്ടിവരുന്നു..

തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ഇന്റർനെറ്റ് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നു. ഫെയ്സ് ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും നമ്പരും ചെറുവിവരണവും കൊടുത്തുള്ള പേജുകൾ ഒട്ടേറെ കാണാം. എല്ലാ വ്യാജ പ്രൊഫൈലുകളാണെന്ന് മാത്രം. സന്ദേശമയച്ചാൽ ഉടൻ വിശദ വിവരങ്ങളും യുവതികളുടെ പടങ്ങളും അയച്ചുതരും. യു ട്യൂബിൽ മേൽവിലാസമടക്കമുള്ള വിഡിയോയും യഥേഷ്ടം അപ് ലോഡ് ചെയ്തിട്ടുണ്ട്. ഇൗ നമ്പരിലേയ്ക്ക് വിളിച്ചു കഴിഞ്ഞാൽ ചിത്രത്തിലുള്ള സുന്ദരി തങ്ങളുടെ കൂടെയുണ്ടെന്ന് വരെ ഇവർ പറഞ്ഞുകളയും..

വാട്സ് ആപ്പുണ്ടെങ്കിൽ അതിലേയ്ക്ക് നടിമാരുടെയും മറ്റും കൂടുതൽ ചിത്രങ്ങളും മറ്റു ‘മോഹിപ്പിക്കുന്ന’ ചിത്രങ്ങൾ അയച്ചുകൊടുക്കും. എന്നാൽ, ഇൗ സ്ത്രീകളെ മനസ്സിൽ കണ്ട് ചെല്ലുന്നവർ കാണുക മറ്റു പലരെയുമാണ്. ഇത്തരം കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്ന ഒട്ടേറെ ആപ്പുകളും ലഭ്യമാണ്. സുന്ദരികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പലപ്പോഴും ചാറ്റ് ചെയ്യുക നടത്തിപ്പുകാരാണെന്ന് മാത്രം..

ബർഷ, കരാമ, അൽ നഹ്ദ, ദെയ്റ ഏരിയകളിലാണ് ഇത്തരം കാർഡുകൾ കൂടുതലും കാണുന്നത്. ബർഷയിൽ നിത്യേന അരലക്ഷം കാർഡുകൾ വിതരണം ചെയ്യുന്നതായാണ് അനൗദ്യോഗിക കണക്കുകൾ. ഇവിടങ്ങളിൽ ശുചീകരണ പ്രവൃത്തിയിലേർപ്പെടുന്ന നഗരസഭാ ജീവനക്കാർക്ക് പിടിപ്പതു പണിയാണ് ഇത്തരക്കാർ ചെയ്തുവയ്ക്കുന്നത്. കുടുംബവുമായി ചെല്ലുന്നവർക്ക് പലപ്പോഴും ഇത്തരം കാർഡുകൾ വലിയ പ്രശ്നം സൃഷ്ടിക്കാറുണ്ട്. കുട്ടികളുടെ ശ്രദ്ധയിൽ കാർഡുകൾ പെടാതിരിക്കാൻ രക്ഷിതാക്കളുടെ പങ്കപ്പാടുകൾ വിവരണാതീതം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker