32.3 C
Kottayam
Monday, April 29, 2024

ഒരു ചതുരശ്രമീറ്ററില്‍ 450 കിലോഗ്രാം കോണ്‍ക്രീറ്റ് മാലിന്യം,മാലിന്യം നിക്ഷേപിയ്ക്കാന്‍ മാത്രം ഒരു ഹെക്ടര്‍ സ്ഥലം വേണ്ടി വരും, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുന്നതില്‍ ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട് പുറത്ത്

Must read

കൊച്ചി :സുപ്രീംകോടതി പൊളിച്ചു നീക്കുന്നതിനായി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരെ സംരക്ഷിയ്ക്കുന്നതിനുള്ള സര്‍വ്വകക്ഷി യോഗ തീരുമാനത്തിന് പിന്നാലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചെന്നൈ ഐ.ഐ.ടി സംസ്ഥാന സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നു.ഒരു ചതുരശ്രമീറ്ററില്‍ നിന്ന് 450 കിലോഗ്രാം കോണ്‍ക്രീറ്റ് മാലിന്യങ്ങളാണ് ലഭിയ്ക്കുക.ഒരു ലക്ഷം ചതുരശ്രമീറ്റര്‍ കണക്കാക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിയ്ക്കാന്‍ മാത്രം ഒരു ഹെക്ടര്‍ സ്ഥലം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകും. നിയന്ത്രിത സ്ഫോടങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 65 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

ഫ്ളാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമ ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ കെ.കെ നായരാണ് ഹരജിക്കാരന്‍. താന്‍ കൃത്യമായി നികുതി നല്‍കുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും അതിനാല്‍ നഗരസഭ പതിച്ച നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week