24.1 C
Kottayam
Tuesday, November 26, 2024

മനസ് വെച്ചിരുന്നേൽ പലതും നേടാർന്നു: മോശം വഴിയായതിനാൽ ആ അഞ്ച് ലക്ഷം വേണ്ടെന്ന് വെച്ചു

Must read

കൊച്ചി:സോഷ്യല്‍ മീഡിയയിലൂടെ താരമായ പെണ്‍കുട്ടിയാണ് ഹനാന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5ലും ഹനാന്‍ എത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലെത്തിയ ഹനാന് പക്ഷെ ഒരാഴ്ച പോലും ബിഗ് ബോസ് വീട്ടില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു താരം ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നോ പറയേണ്ടി വന്ന ഘട്ടത്തെക്കുറിച്ചും തനിക്ക് സന്തോഷം നല്‍കുന്ന കാര്യത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഹനാന്‍. കൈരളി ടിവിയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Hanan

മറ്റൊരാളെ മോട്ടിവേറ്റ് ചെയ്യുമ്പോഴാണ് ഞാന്‍ സന്തോഷിക്കുന്നത്. ഞാനിപ്പോള്‍ ഇവിടെയിരിക്കുമ്പോഴേക്കും ഡിപ്രഷനിലേക്ക് പോകുന്നുണ്ട്. ഞാന്‍ അത്രയും ആഗ്രഹിച്ചൊരു ഷോയിലേക്ക് പോയിട്ട് പെട്ടെന്ന് പോരേണ്ടി വന്നതിനാല്‍. പക്ഷെ എന്നോട് സംസാരിക്കുമ്പോള്‍ ഞാനത് പുറത്ത് കാണിക്കില്ല. ഒരു ജോലി ചെയ്യുമ്പോള്‍ ഞാന്‍ അതില്‍ ഡെഡിക്കേറ്റഡ് ആയിരിക്കും. അടുത്തിരിക്കുന്നയാള്‍ ഹാപ്പിയായിരിക്കണം. ഞാന്‍ അവരെ ഇന്‍സ്‌പൈര്‍ ചെയ്യുന്നതായിട്ട് തോന്നണം എന്നാണ് ഹനാന്‍ പറയുന്നത്.

ബോചെ താന്‍ നേരെ പോയി കാണുകയായിരുന്നു. അപ്പോയിന്‍മെന്റ് എടുക്കാതെ നേരെ പോവുകയായിരുന്നു. ബോചെ അവിടെ ഉണ്ടാകും എന്ന് അറിഞ്ഞപ്പോള്‍ പോയതാണ്. മൊത്തം അഞ്ച് മീറ്റിംഗുണ്ടായിരുന്നു കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് കഴിഞ്ഞിട്ടായാലും കാണാമെന്ന് പറഞ്ഞു. അങ്ങനെ ബോചെ അരമണിക്കൂര്‍ താരമെന്ന് പറഞ്ഞു. പക്ഷെ ആ അരമണിക്കൂര്‍ നാല് മണിക്കൂറായി, നേരം വെളുത്തു. താന്‍ അവരുടെ സെക്രട്ടറിയുടെ വീട്ടിലായിരുന്നു താമസിച്ചതെന്നും ഹനാന്‍ പറയുന്നു.

അന്ന് ബോചെ തന്റെ നമ്പര്‍ സേവ് ചെയ്തത് മോട്ടിവേറ്റര്‍ ഹനാന്‍ എന്നായിരുന്നു. അത് തനിക്ക് ഒരുപാട് സന്തോഷം നല്‍കിയെന്നാണ് ഹനാന്‍ പറയുന്നത്. ഒരുപാട് ആളുകളെ മോട്ടിവേറ്റ് ചെയ്യുന്ന ബോചെ മോട്ടിവേറ്റ് ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ടാകാം എന്നാണ് ഹനാന്‍ പറയുന്നത്. പിന്നാലെ താരം നോ പറയേണ്ടതിനെക്കുറിച്ചും മനസ് തുറക്കുകയാണ്.

ഇവന്റ് രംഗത്ത് പെണ്‍കുട്ടികളെ യൂസ് ചെയ്യുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. ഈയ്യുടത്ത് നോ പറയേണ്ടി വന്നത് ഒരു ബഹ്‌റെയ്ന്‍ വര്‍ക്കിന്റെ ഭാഗമായിട്ടായിരുന്നു. സൗദിയിലേക്കും ബഹ്‌റെയ്‌നിലേക്കും പരിപാടികള്‍ക്ക് ആളെ കൊണ്ടു പോകുന്ന ഇവന്റുകാരനായിരുന്നു. പ്രെമോഷന് വേണ്ടിയാണ് തന്നെ ബന്ധപ്പെട്ടത്. പിന്നീട് സംസാരം റോങ്ങായി.

ഞങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടു പോവുകയാണല്ലോ, തിരിട്ടു വരുമ്പോള്‍ ആറ് ലക്ഷം വരെ കിട്ടും.ഒരു കാര്യം പറയാനുണ്ട്. അത് പറയാന്‍ നാണം തോന്നുന്നു എന്ന് പറഞ്ഞു. പറയാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കില്‍ പറയാന്‍ നില്‍ക്കണ്ട. സ്‌ട്രെയിറ്റ് ഫോര്‍വേഡ് ആണെങ്കില്‍ മതി. അങ്ങനെ ഒരു നോ പറയേണ്ടി വന്നു. അഞ്ച് ലക്ഷം രൂപ ഓഫറുണ്ടായിരുന്ന വര്‍ക്കായിരുന്നു. പക്ഷെ താന്‍ നോ പറഞ്ഞുവെന്നാണ് ഹനാന്‍ പറയുന്നത്.

താന്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുത്തത് അത് വഴി തന്റെ ടാലന്റിലൂടെ സമ്പാദ്യമുണ്ടാക്കാനാണ്. താന്‍ അങ്ങനെയൊക്കെ മനസ് വച്ചിരുന്നുവെങ്കില്‍ ഒരു വീടും മറ്റ് പല നേട്ടങ്ങളും ഉണ്ടായേനെ. രണ്ട് വഴികളിലൂടെ നമുക്ക് പോകാം. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടേയും പോകാം നല്ല വഴിയിലൂടേയും പോകാം. പക്ഷെ കഷ്ടപ്പെട്ടിട്ടാണെങ്കിലും എത്തിയാല്‍ മതിയെന്നാണ് ഹനാന്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു; ഇടിച്ചത് ഔദ്യോ​ഗിക വാ​ഹനം

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ...

കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്....

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പരിഹരിയ്ക്കാൻ യോഗം വിളിച്ചു; പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും കസേരയടി

തിരുവനന്തപുരം : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ...

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

Popular this week