24.3 C
Kottayam
Saturday, June 6, 2026

വോട്ട് ചെയ്തില്ലെങ്കില്‍ വൈദ്യുതിയും വെള്ളം നല്‍കില്ല; പരസ്യ ഭീഷണിയുമായി മന്ത്രി

Must read

കൊല്‍ക്കത്ത: വോട്ട് ചെയ്തില്ലെങ്കില്‍ വൈദ്യുതിയും വെള്ളം നല്‍കില്ലെന്ന പരസ്യ ഭീഷണിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി. കൃഷി മന്ത്രി തപന്‍ ദാസ്ഗുപ്തയാണ് ഭീഷണി മുഴക്കിയത്.

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഹൂഗ്ലിയില്‍ നടന്ന പൊതുചടങ്ങില്‍ വച്ചാണ് മന്ത്രി പരസ്യമായി ഭീഷണി മുഴക്കിയത്. ഈ പ്രദേശത്തുനിന്ന് തനിക്ക് വോട്ട് ലഭിച്ചില്ലെങ്കില്‍ വൈദ്യുതിയും വെള്ളവും ഇവിടേക്കെത്തില്ല. പകരം ബിജെപിയോട് ആവശ്യപ്പെടാം-തപന്‍ ദാസ് ഗുപ്ത പറഞ്ഞു. സപ്തഗ്രാം മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയാണ് തപന്‍ ദാസ്ഗുപ്ത.

2011ലാണ് തപന്‍ ദാസ് ഗുപ്ത സപ്തഗ്രാം എംഎല്‍എയാകുന്നത്. 2016ലെ തെരഞ്ഞെടുപ്പിലും ഇദ്ദേഹം സപ്തഗ്രാമില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2021ലും ഇവിടെനിന്നുതന്നെയാണ് തപന്‍ മത്സരിക്കുന്നത്.

പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ ശിവസേന വ്യക്തമാക്കി.പകരം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ തീരുമാനം പ്രഖ്യാപിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

- Advertisement -

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമോ എന്നറിയാന്‍ ധാരാളം ആളുകള്‍ ജിജ്ഞാസയോടെ കാത്തിരിക്കുന്നുണ്ട്. പാര്‍ട്ടി പ്രസിഡന്റ ഉദ്ദവ് താക്കറെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണിത് പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ബംഗാളില്‍ നടക്കുന്നത് ദീദിയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമാണ്. എല്ലാ ‘എമ്മു’കളും-മണി, മീഡിയ, മസില്‍-എന്നിവ മമതാ ദീദിക്കെതിരെ ഉപയോഗിക്കുന്നു. അതിനാല്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നും അവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തണമെന്നും ശിവസേന തീരുമാനിച്ചു. മമതാ ദീദിക്ക് ഹെതിഹാസിക വിജയം നേരുന്നു. അവരാണ് യഥാര്‍ഥ ബംഗാള്‍ കടുവയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-സഞജയ് റാവത്ത് ട്വീറ്റ് ചെയ്തു.

- Advertisement -

‘ഇത് ഞങ്ങളുടെ ആദ്യത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ ഞങ്ങള്‍ അവിടെ വളരെ കഠിനമായി തയ്യാറെടുക്കുകയായിരുന്നു. ഞങ്ങളുടെ കേഡര്‍മാര്‍ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച്, കുറഞ്ഞത് 45 നിയോജകമണ്ഡലങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോള്‍ അവിടെയുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും മമത ദീദിയെ പിന്തുണയ്ക്കും. ബംഗാളിലെ സേനയുടെ ശക്തിയെകുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് റാവത്ത് പറഞ്ഞു.

‘അവര്‍ എല്ലാവര്‍ക്കുമെതിരേ ഒറ്റക്ക് പോരാടുകയാണ്. അതിനാല്‍ ഞങ്ങള്‍ അവരോടൊപ്പമുണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അവരോടൊപ്പം യുദ്ധം ചെയ്യും’-അദ്ദേഹം പറഞ്ഞു. ‘മമതാ ദീദിയെ പിന്തുണയ്ക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. ഇത് സംബന്ധിച്ച് നിരവധി ദിവസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുകുക്കേണ്ടതില്ലെന്ന്ഞങ്ങള്‍ തീരുമാനിച്ചു’ -സേന നേതാവ് സുനില്‍ പ്രഭു മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week