Home-bannerKeralaNews
നാളെ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത,ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്,മധ്യകേരളത്തില്‍ ജാഗ്രതാനിര്‍ദ്ദേശം
തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം. അടുത്ത 24 മണിക്കൂറില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. വ്യാഴാഴ്ച കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിക്കൊപ്പം പത്തനംതിട്ടയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ച എറണാകുളം ജില്ലയിലും യെല്ലോ അലേര്‍ട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News