KeralaNewsTop Stories
ആലപ്പുഴ റൂട്ടില്‍ നാളെ കരിദിനം
ആലപ്പുഴ: എറണാകുളം മെമു ട്രെയിനിലെ സ്ഥിരം യാത്രക്കാര്‍ നാളെ ആലപ്പുഴ മുതല്‍ എറണാകുളം വരെ എല്ലാ സ്റ്റേഷനിലും കറുത്ത ബാനറും ബാഡ്ജും ധരിച്ച് പ്രതിഷേധിക്കുന്നു.ദുരിതയാത്ര ഇല്ലാതാക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള 16 കാര്‍ മെമു നടപ്പിലാക്കുകയോ ഒരു മെമു കൂടി (കായംകുളം- എറണാകുളം) തിരക്കുള്ള സമയത്ത് ഈ റൂട്ടില്‍ ഓടിക്കുകയോ ചെയ്യുക എന്നതാണ് പ്രധാന ആവശ്യം.എല്ലാ സ്റ്റേഷനിലും പരാതി എഴുതുകയും പരാതിയുടെയും പ്രതിഷേധത്തിന്റെയും ഫോട്ടോസ് റയില്‍വേ മന്ത്രാലയത്തിന് ഇ മെയില്‍ ട്വിറ്റര്‍,ഫേസ്ബുക്ക എന്നിവയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്യും.ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമീഷനുകള്‍ക്ക് യാത്രക്കാര്‍ നാളെ പരാതിയും നല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News