24.5 C
Kottayam
Friday, June 5, 2026

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല, മുല്ലപ്പെരിയാറിൽ കോൺഗ്രസ് മനുഷ്യചങ്ങല ഇന്ന്

Must read

ഇടുക്കി: നീരൊഴുക്ക് കൂടിയതിനെ തുടർന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ(idukki dam) ജലനിരപ്പ് താഴുന്നില്ല.2399.98 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.ചെറുതോണി അണക്കെട്ടിൽ (cheruthoni dam)നിന്നും സെക്കൻറിൽ എൺപതിനായിരം ലിറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

അതേസമയം ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങിയതോടെ,മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു.മുല്ലപ്പെരിയാർ ജലനിരപ്പ് 141.05 അടിയിലേക്ക് താഴ്ന്നു.പുതിയ റൂൾ കർവ് വന്നതിനൊപ്പം മഴയും കുറഞ്ഞതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻറെ അളവ് കുറച്ചേക്കും.മുല്ലപ്പെരിയാറിൽ നിന്നും 338 ഘനയടി വെള്ളമാണ് സ്പിൽ വേ വഴി ഒഴുക്കുന്നത്.

ഇതിനിടെ ഇന്ന് വണ്ടിപ്പെരിയാറിൽ കോൺ​ഗ്രസ് മനുഷ്യച്ചങ്ങല തീർക്കും. മുല്ലപ്പെരിയാറിൽ പുതി ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം ,എന്ന സന്ദേശവുമായാണ് കോൺഗ്രസിന്റെ മനുഷ്യച്ചങ്ങല.ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പതിനൊന്നരക്കാണ് സമരം.വണ്ടിപ്പെരിയാർ മുതൽ വാളാടി വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week