ഇടുക്കി: കൊവിഡ് മുക്തമായ ഇടുക്കിയില്‍ ലോക്ക്ഡൗണ്‍ ജില്ലാ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചു. 21 മുതല്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കും. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന 28 വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരും.
കൊവിഡ് രോഗബാധിതര്‍ ഇല്ലാത്ത ഗ്രീന്‍ സോണില്‍ ഉള്‍പെടുന്ന ഇടുക്കിയില്‍ പൊതുഗതാഗത സംവിധാനമുള്‍പ്പെടെ പൂര്‍ണമായും തുറന്നു കൊടുക്കുവനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ 6 വരെ തുറന്നു പ്രവര്‍ത്തിക്കാം. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം.
എന്നാല്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന 28 വാര്‍ഡുകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും. മൂന്നാറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങള്‍ നാല് ദിവസം മാത്രമെ തുറന്നു പ്രവര്‍ത്തിക്കു.
ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന തുടരും. തോട്ടങ്ങളില്‍ നാട്ടുകാരായ തൊഴിലാളികളെ മാത്രമെ അനുവദിക്കു. പാറമടകള്‍ തുറന്നു പ്രവര്‍ത്തിക്കാം. 20ന് ജില്ലയില്‍ സമ്പൂര്‍ണ ശൂചികരണ പ്രവര്‍ത്തനങ്ങളായിരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.