‘അമ്മയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഭാവനയുണ്ടാകില്ല’; മരിച്ചവര്‍ തിരിച്ചുവരാത്തതുപോലെയെന്ന് ഇടവേള ബാബു

കൊച്ചി:താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറഞ്ഞു.സ്വകാര്യ ചാനലിൻ്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് അമ്മയുടെ വാദം.

ട്വന്റി ട്വന്റിയില്‍ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാന്‍ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്ന് ഇടവേള ബാബു പറഞ്ഞു. ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞപ്പോള്‍ എന്നെ ഓടിക്കാന്‍ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താല്‍ പടം പരാജയപ്പെടുമെന്ന് അവര്‍ പറഞ്ഞെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News