29.4 C
Kottayam
Friday, June 5, 2026

മേക്കപ്പ്മാന്റെ കൂടെ ഞാൻ ഒളിച്ചോടി പോയി; അദ്ദേഹം കൊണ്ട് പോയി നോക്കുമെന്ന് കരുതി, പിന്നെ സംഭവിച്ചത്:സേതുലക്ഷ്മി

Must read

കൊച്ചി:അമ്മ കഥാപാത്രങ്ങളിലൂടെ വേറിട്ട മുഖമായി മാറിയ നടിയാണ് സേതുലക്ഷ്മി. അഭിനയിക്കാന്‍ സൗന്ദര്യമൊന്നും വേണ്ടെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ള നടി നാടകങ്ങളിലൂടെയാണ് കരിയര്‍ തുടങ്ങിയത്. തന്റെ തുടക്കകാലത്തെ ജീവിതത്തെ കുറിച്ച് സേതുലക്ഷ്മി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണിപ്പോള്‍.

നാടകത്തില്‍ അഭിനയിക്കാന്‍ പോയ കാലത്ത് അതിന്റെ മേക്കപ്പ്മാന്റെ കൂടെ താന്‍ ഒളിച്ചോടി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. രണ്ടാളും വലിയ പ്രതീക്ഷയുമായി പോയതാണെങ്കിലും ഒടുവില്‍ അബദ്ധം മനസിലായി. പിന്നെ അടിയും പിടിയും വഴക്കുമായിട്ടുള്ള ജീവിതമായിരുന്നുവെന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ സേതുലക്ഷ്മി പറഞ്ഞത്. ‘

- Advertisement -

മകളും നടിയുമായ ലക്ഷ്മിയുടെ കൂടെ ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സേതുലക്ഷ്മി. തൻ്റെ കരിയർ തുടങ്ങിയതെങ്ങനെയാണെന്ന് പറയുന്നതിനിടയിലാണ് ഭർത്താവിനെ കുറിച്ചും നടി അഭിപ്രായപ്പെട്ടത്.

- Advertisement -

സ്വതന്ത്ര്യത്തിന് മുന്‍പേ ജനിച്ച ആളാണ് ഞാന്‍. പട്ടാളക്കാരന്റെ മകളാണ് ഞാന്‍. എനിക്ക് ഡാന്‍സ് ചെയ്യാനൊക്കെ ഇഷ്ടമാണ്. അത് പഠിക്കുകയും ചെയ്തിരുന്നു. അന്ന് ഞങ്ങളുടെ നാട്ടില്‍ അമേച്വര്‍ നാടകം ഉണ്ടായിരുന്നു. പട്ടാളത്തിന്റെ മോള്‍ ഡാന്‍സ് പഠിച്ചതാണ്, അവളെ കൂടെ കൂട്ടാമെന്ന് പറഞ്ഞ് എന്നെയും അതില്‍ ചേര്‍ത്തു. എനിക്ക് ഭയങ്കര ഇഷ്ടമാണെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. എന്നാല്‍ ഇതിനോടുള്ള താല്‍പര്യം കാരണം ഞാനൊരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി.

എന്റെ തോന്നിവാസത്തിനാണ് അന്ന് പോയത്. അയാള്‍ എന്നെ കൊണ്ട് പോകുമെന്ന് തന്നെ കരുതി. പിന്നെ ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ ഇരിക്കുകയായിരുന്നു. അദ്ദേഹം ലക്ഷ്മിയെ പോലെയാണ് കാണാന്‍. എനിക്ക് പറ്റിയ തെറ്റും അതാണ്. അയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ്.

- Advertisement -

എനിക്ക് കുറേ സ്ഥലങ്ങളൊക്കെ ഉണ്ടെന്നും അത് കിട്ടുമെന്നുമാണ് പുള്ളി കരുതിയത്. സത്യത്തില്‍ അങ്ങനെയായിരുന്നില്ല. ഞാനുമായി യാതൊരു ബന്ധവും ഉണ്ടാവരുതെന്ന് അമ്മയും അച്ഛനുമൊക്കെ തീരുമാനിച്ചു. എന്നാല്‍ ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് അമ്മ എന്തെങ്കിലുമൊക്കെ തിന്നാന്‍ കൊണ്ട് തന്ന് തുടങ്ങിയത്.

പപ്പ സാമ്പത്തികമായി ഒന്നുമില്ലാത്ത ആളായത് കൊണ്ടാണ് മമ്മി പിന്നീട് നാടകത്തിലൊക്കെ അഭിനയിച്ച് തുടങ്ങിയതെന്നാണ് ലക്ഷ്മി പറയുന്നത്. എനിക്ക് ഓര്‍മ്മയുള്ള കാലം മുതല്‍ മമ്മി അടി വാങ്ങിക്കുന്നുണ്ട്. പപ്പ മമ്മിയെ മദ്യപിച്ച് വല്ലാതെ ഉപദ്രവിക്കുമായിരുന്നു.

ഭര്‍ത്താവ് മദ്യപിക്കുന്ന ആളാണെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നെ അത് മനസിലായി തുടങ്ങിയപ്പോള്‍ ഉപദേശിച്ച് നോക്കി. ഇതോടെ ഉപദ്രവമായെന്ന് സേതുലക്ഷ്മിയും പറയുന്നു. ഒരുപാട് സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കാന്‍ പോയി.

നാല് മക്കളായതിന് ശേഷമാണ് അദ്ദേഹത്തെ ഉപേക്ഷിച്ചത്. ഭര്‍ത്താവിന് പരാലിസിസ് വന്നിരുന്നു. എന്നെ അടിക്കുന്ന സമയത്ത് ആ കൈ അനങ്ങാതായി പോവട്ടെ എന്ന് പ്രാര്‍ഥിച്ചിട്ടുണ്ട്. ഒടുവില്‍ അങ്ങനെ തന്നെ സംഭവിച്ചു. പുള്ളിയുടെ വലത്തെ കൈ അനക്കാന്‍ പറ്റാതെ വന്നതായി സേതുലക്ഷ്മി പറയുന്നു. അസുഖം കൂടിയപ്പോഴാണ് ഭര്‍ത്താവിനെ മക്കള്‍ കൂട്ടി കൊണ്ട് വന്നത്. അന്നേരം എനിക്ക് സ്‌നേഹമില്ലായിരുന്നു. മക്കള്‍ക്ക് പക്ഷേ സ്‌നേഹമാണെന്നും സേതുലക്ഷ്മി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week