24.6 C
Kottayam
Saturday, June 6, 2026

തൊഴിലാളികളോട് മാപ്പ് പറഞ്ഞ് ഐ ഫോണ്‍ നിര്‍മ്മാണ കമ്പനി,വൈസ് പ്രസിഡണ്ടിനെ പുറത്താക്കി

Must read

ബെംഗളൂരു: ഐ ഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ട്രണ്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റിനെ പുറത്താക്കി. കഴിഞ്ഞ ആഴ്ച ഫാക്ടറിയില്‍ ശമ്പളത്തെച്ചൊല്ലി തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. ചില തൊഴിലാളികള്‍ കൃത്യമായി ശമ്പളം നല്‍കിയില്ലെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

‘സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ചില തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം സമയത്ത് ലഭിച്ചില്ലെന്ന് സംഭവത്തിന് ശേഷം മനസ്സിലായി. തൊഴിലാളികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു. എല്ലാ തൊഴിലാളികളോടും മാപ്പ് ചോദിക്കുന്നു’-കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ശമ്പള പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കി. അച്ചടക്ക നടപടിയുടെ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് വിന്‍സെന്റ് ലീയെ പുറത്താക്കി.

കന്നട, തെലുഗ്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് കമ്പനി പ്രസ്താവനയിറക്കിയത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. കഴിഞ്ഞയാഴ്ചയാണ് ശമ്പളക്കുടിശ്ശിക നല്‍കിയില്ലെന്നാരോപിച്ച് തൊഴിലാളികള്‍ കമ്പനിക്ക് നേരെ തിരിഞ്ഞത്. തൊഴിലാളികളുടെ പ്രതിഷേധത്തില്‍ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടായതായി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week