കോട്ടയം ജില്ലയില്‍ 578 പുതിയ കോവിഡ് രോഗികള്‍,പാലാ മരിയാ സദനം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍

കോട്ടയം ജില്ലയില്‍ 578 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതിയതായി 4681 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 294 പുരുഷന്‍മാരും 229 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.462 പേർ രോഗമുക്തരായി. 5777 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 44760 പേര്‍ കോവിഡ് ബാധിതരായി. 38860 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12867 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -48

ഏറ്റുമാനൂർ -29

എരുമേലി-25

അയർക്കുന്നം -24

മുണ്ടക്കയം -22

ചങ്ങനാശേരി – 19

മണിമല -18

പാറത്തോട്, വൈക്കം, വാഴപ്പള്ളി -17

തൃക്കൊടിത്താനം -16

പൂഞ്ഞാർ, കരൂർ-13

ഉദയനാപുരം, തലയോലപ്പറമ്പ്-11

നെടുംകുന്നം -10

കാണക്കാരി, മാടപ്പള്ളി, കിടങ്ങൂർ, കൊഴുവനാൽ, മീനച്ചിൽ – 9

വെച്ചൂർ, കാഞ്ഞിരപ്പള്ളി, കല്ലറ, കുമരകം, മാഞ്ഞൂർ, കടനാട് – 8

ചെമ്പ്, വാകത്താനം, വെളിയന്നൂർ,.കുറിച്ചി – 7

പൂഞ്ഞാർ തെക്കേക്കര, മറവന്തുരുത്ത്, ഉഴവൂർ, തലപ്പലം, പാമ്പാടി, പാലാ – 6

കങ്ങഴ, തലയാഴം, ടി.വി പുരം, എലിക്കുളം, തിടനാട്, കറുകച്ചാൽ, കുറവിലങ്ങാട്, വെള്ളാവൂർ – 5

കടുത്തുരുത്തി, വെള്ളൂർ, ചിറക്കടവ്, ഈരാറ്റുപേട്ട, അകലക്കുന്നം, പുതുപ്പള്ളി, രാമപുരം – 4

മണർകാട്, മുത്തോലി, അയ്മനം, ഞീഴൂർ, ഭരണങ്ങാനം, തീക്കോയി, അതിരമ്പുഴ, പായിപ്പാട്, മുളക്കുളം – 3

കൂട്ടിക്കൽ, മേലുകാവ്, ആർപ്പൂക്കര – 2

കടപ്ലാമറ്റം, വാഴൂർ, മൂന്നിലവ്, തലനാട്, പനച്ചിക്കാട്, മീനടം, കൂരോപ്പട, കോരുത്തോട്, തിരുവാർപ്പ്, പള്ളിക്കത്തോട് – 1

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്റര്‍

പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പാലാ മരിയസദനം കോവിഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News