27.6 C
Kottayam
Sunday, June 7, 2026

‘അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാം; മുകേഷിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

Must read

കൊച്ചി:മലയാളികളുടെ പ്രിയ താരജോഡികളായിരുന്നു മുകേഷും സരിതയും. മുകേഷ് രണ്ടാമത് മേതില്‍ ദേവികയെ വിവാഹം കഴിച്ചെങ്കിലും അതും വൈകാതെ പകുതി വഴിയ്ക്ക് വേര്‍പിരിഞ്ഞു. എന്നാല്‍ സരിത രണ്ടാമത് വിവാഹിതയായിരുന്നില്ല. ഇപ്പോഴിതാ ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മുകേഷ് പറഞ്ഞവാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മറ്റെല്ലാ മേഖലയിലും വിജയിച്ചെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്ന ചോദ്യത്തിനായിരുന്നു മുകേഷിന്റെ മറുപടി.’ അതെല്ലാം നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം. എങ്ങനെയൊക്കെ വേണ്ട എന്നു പറഞ്ഞാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

- Advertisement -

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണ്. വിവാഹജീവിതം എന്നത് പാര്‍ട്നര്‍ഷിപ്പല്ലേ, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകളുള്ളതാണ്.

- Advertisement -

രണ്ട് പേര്‍ ഒന്നിച്ചുനില്‍ക്കുന്നതിനേക്കാള്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെങ്കില്‍ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്. ജോലി ചെയ്യുന്ന കാര്യത്തില്‍ അതായിരിക്കാം കൂടുതല്‍ മനസ്സമാധാനവും സന്തോഷവും നല്‍കുക. രണ്ട് വ്യക്തികളും തമ്മില്‍ ചേരായ്മയുണ്ടായിരുന്നു. പിന്നെ അതില്‍ കടിച്ചുതൂങ്ങേണ്ട കാര്യമില്ല. ഞാന്‍ നന്നായി ശ്രമിച്ചു.

- Advertisement -

എന്നാല്‍ വിവാഹജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അവതാരകനോട് മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ ചില അഡ്ജസ്റ്റ്മെന്റുകള്‍ നമ്മുടെ ആത്മാഭിമാനത്തെ പോലും ബാധിക്കും. ചിലപ്പോള്‍ എന്തിന് എന്ന തോന്നല്‍ പോലും വരും. കുട്ടികള്‍ വലുതായി. അവര്‍ ഞങ്ങള്‍ രണ്ട് പേരുടെ കൂടെയും വളരെ കംഫര്‍ട്ടബിളാണ്.

നിയമപരമായി ബന്ധം വേര്‍പെടുത്തിയോ എന്ന ചോദ്യത്തിന് പിരിഞ്ഞു എന്നതാണ് വലിയ കാര്യമെന്നും സര്‍ട്ടിഫിക്കറ്റിന് അതില്‍ പ്രസക്തിയില്ലെന്നും മുകേഷ് മറുപടി നല്‍കുന്നു. മറ്റൊരു വിവാഹം കഴിയ്ക്കുമോ എന്ന ചോദ്യത്തിന് ഒരുപാട് ആലോചനകള്‍ വരുന്നുണ്ട്, എന്നാല്‍ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല എന്നായിരുന്നു തമാശരൂപേണ മുകേഷിന് പറയാനുണ്ടായിരുന്നത്. പക്ഷെ, പിന്നീട് മറ്റൊന്നുകൂടി പറഞ്ഞു. ‘അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാം.

മുകേഷുമായുള്ള വിവാഹശേഷം സരിത സിനിമയില്‍ അത്ര സജീവമല്ലായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ അതുവരെ ഒരു തുറന്നു പറച്ചിലുകള്‍ക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നില്‍ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു.

തുടര്‍ന്ന് ഇവര്‍ ബോധരഹിതയായി വീഴുകയും ചെയ്തിരുന്നു. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ താന്‍ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താന്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്‌നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week