27.6 C
Kottayam
Sunday, June 7, 2026

തന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായി…, അമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്നമില്ലെന്നും ഐശ്വര്യ ഭാസ്‌കര്‍

Must read

ചെന്നൈ:മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്‌കര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായി എത്തിയ ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തില്‍ നായിക ഐശ്വര്യ ആയിരുന്നു. മലയാള സിനിമയില്‍ ഒരുകാലത്തു വളരെയേ നല്ല സിനിമാ ജോഡികളായിരുന്നു ഐശ്വര്യ ഭാസ്‌കാറും,മോഹന്‍ലാലും. നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ.

എന്നാല്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ പറയുന്നു. എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ.

മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും എന്നും ഐശ്വര്യ പറഞ്ഞു. തനിക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നുണ്ട്.

- Advertisement -

- Advertisement -

എന്നാല്‍, ഈ അഭിമുഖത്തിനു ശേഷം തന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ. തനിക്ക് അമ്മ ലക്ഷ്മിയുമായി യാതൊരു പ്രശ്നവുമില്ലെന്ന് ഐശ്വര്യ പറഞ്ഞു. എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്നമില്ലെന്നും അവര്‍ വ്യക്തമാക്കി.

അമ്മ എന്നെ വളര്‍ത്തി, പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് തന്റെ കടമയാണ്. താന്‍ തന്റെ മകളെ നോക്കിയെന്നും അവള്‍ ഇനി അദ്ധ്വാനിച്ച് ജീവിച്ചോളുമെന്നും ഐശ്വര്യ വ്യക്തമാക്കി. മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ഒരിക്കലും ജീവിക്കരുതെന്നും ഐശ്വര്യ പറഞ്ഞു. സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു. രണ്ടാമത് സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ നയന്‍താരയെ പോലെ എല്ലാവര്‍ക്കും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week