24.8 C
Kottayam
Thursday, June 4, 2026

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയുടെ ഭർത്താവ് അറസ്റ്റിൽ,സഹോദരിയെ ചോദ്യം ചെയ്തു,അന്വേഷണം കടുപ്പിച്ച് എക്സൈസ്

Must read

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവും അറസ്റ്റിൽ. ചെന്നൈയിലെ എന്നൂറിൽ വച്ചാണ് ഭർത്താവ് സുൽത്താനെ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നും എക്സൈസ് കണ്ടെത്തി. സുൽത്താന് ചെന്നൈയിൽ മൊബൈൽ ഷോപ്പുണ്ടെന്നും ഇവിടേയ്ക്ക് സാധനങ്ങൾ കൊണ്ടുവരാൻ മലേഷ്യ അടക്കമുളള സ്ഥലങ്ങളിൽ സ്ഥിരം സന്ദർശിക്കാറുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.സുൽത്താനാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചതെന്നാണ് എക്‌സൈസ് നിഗമനം. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് തസ്ലീമയുടെ സഹോദരിയെ എക്സൈസ് ചോദ്യം ചെയ്തു. വിവര ശേഖരണത്തിന്റെ ഭാഗമായാണ് സഹോദരിയെ ചോദ്യം ചെയ്തത്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. വാഹനം വാടകയ്ക്ക് എടുക്കാൻ സഹായിച്ച യുവതിയെയും ചോദ്യം ചെയ്തു. തസ്ലീമ കാർ വാടകയ്ക്ക് എടുത്തത് മറ്റൊരാവശ്യത്തിന് നൽകിയ തന്റെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌തെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.

- Advertisement -

- Advertisement -

ഈ മാസം ആദ്യം ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നൽകിയിരുന്നു. സിനിമാ മേഖലയിലെ ഉന്നതരുമായി തസ്ലീമക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെൺസുഹൃത്തിന്റെ പേരിലുള്ള സിം കാർഡാണെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പെൺസുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണ്. ഇവർ മാസങ്ങൾക്കു മുൻപ് വിദേശയാത്ര നടത്തിയതായും ക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week