Gold Rate Today: അഞ്ച് ദിവസങ്ങൾക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: വീഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. അഞ്ച് ദിവസത്തിന് ശേഷമാണു ഇന്ന് സ്വർണവില ഉയരുന്നത്. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 66,000  കടന്നു. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 66,320 രൂപയാണ്. 

ഏപ്രിൽ 4 മുതൽ സ്വർണവില ഇടിഞ്ഞിരുന്നു. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നുള്ള സൂചകൾക്കിടെയാണ് ഇന്ന് വില വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6795 രൂപയാണ്. വെള്ളിയുടെ വില ഉയർന്നിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102  രൂപയാണ്. 

ഏപ്രിലിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 

ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില  68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില  68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  66,480 രൂപ
ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ
ഏപ്രിൽ 8 –  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ
ഏപ്രിൽ 9 –  ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില  66,320 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News