KeralaNews

ആലപ്പുഴയില്‍ ഭാര്യക്ക് വിഷം നല്‍കിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ഭാര്യക്ക് വിഷം നല്‍കിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴയിലെ കൈനകരിയിലാണ് സംഭവം. കൈനകരി തോട്ടുവത്തലയിലാണ് ദമ്പതികളുടെ മരണം. അപ്പച്ചന്‍(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്.
അപ്പച്ചനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലീലാമ്മയ്ക്ക് വിഷം നല്‍കിയതിന് ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

അതേസമയം വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ നിജിത, മകള്‍ അളകനന്ദ (12) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയാണ് നിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കറ്റ നിലയില്‍ കണ്ടത്.

അപ്പോഴേക്കും ആക്രമണം നടത്തിയ നിജിതയുടെ ഭര്‍ത്താവ് സനല്‍ ബൈക്കില്‍ രക്ഷപെട്ടിരുന്നു. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി. നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പോലീസ് പരാതി നല്‍കിയിരുന്നതായാണ് വിവരം. ഇതാകാം പ്രകോപനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button