വീണ്ടും നിയന്ത്രണങ്ങള്‍ ലംഘിച്ച് സി.പി.എം; തൃശൂരിലും മെഗാ തിരുവാതിര

തൃശൂര്‍: തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ തിരുവാതിര കളിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാ തിരുവാതിര. 80ലധികം പേര്‍ തിരുവാതിരക്കായി അണിനിരന്നത്. തിരുവാതിര കാണാനായി നൂറിലധികം പേരെത്തി.തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് തൃശൂരിലെ സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിന് മുന്‍പായി തിരുവാതിര സംഘടിപ്പിച്ചത്.

ഈ മാസം 21, 22, 23 തിയ്യതികളിലായാണ് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം. ശനിയാഴ്ചയാണ് സമ്മേളനത്തിനു മുന്നോടിയായി തിരുവാതിരക്കളി നടന്നത്.
തിരുവനന്തപുരത്തെ തിരുവാതിരക്കളിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പായാണ് സിപിഎം തൃശൂരും മെഗാതിരുവാതിര സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിപാടികള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ മെഗാ തിരുവാതിര നടത്തുന്നതാണ് ചോദ്യംചെയ്യപ്പെടുന്നത്. തിരുവനന്തപുരത്തെ മെഗാ തിരുവാതിരക്കെതിരെയാണ് സിപിഎം നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ അതിന് പിന്നാലെ തൃശൂരും തിരുവാതിരക്കളി വന്നതോടെ വിമര്‍ശനം ശക്തമാകുമെന്ന് വ്യക്തം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News