ഭാര്യയ്ക്ക് രഹസ്യബന്ധമെന്ന് സംശയം,രഹസ്യഭാഗം തുന്നിച്ചേര്‍ത്ത ഭര്‍ത്താവിനെതിരെ കേസെടുത്തു

സിംഗ്രൗലി(മധ്യപ്രദേശ്): മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയുടെ രഹസ്യഭാഗം തുന്നിച്ചേര്‍ത്ത ഭര്‍ത്താവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിംഗ്രൗലിയിലാണ് ദാരുണസംഭവമുണ്ടായത്. സംഭവത്തില്‍ 55കാരനായ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.

സിംഗ്രൗലിയിലെ മാട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. 52കാരിയായ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി 323, 324, 498 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.ഭാര്യയ്ക്ക് ഗ്രാമത്തിലെ തന്നെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 55 കാരനായ ഭര്‍ത്താവ് സ്ഥിരമായി കലഹിച്ചിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും ഇതേ ചൊല്ലി തര്‍ക്കമുണ്ടായതോടെ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് സ്വകാര്യഭാഗങ്ങള്‍ ലോഹ സൂചിയും നൂലും ഉപയോഗിച്ച് തയ്‌ച്ചെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് രക്ഷപെട്ട യുവതി പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് ഒളിവിലാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News