ഭാര്യയുമായി ചാറ്റ് ചെയ്ത ഫേസ്ബുക്ക് സുഹൃത്തിനെ ഭര്‍ത്താവ് കുത്തിക്കൊന്നു

പൂനെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. ഭാര്യയുമായി അമിതമായി ചാറ്റ് ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവിനെ യുവതിയുടെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അയജ് ഷെയ്ക്കും സുഹൃത്ത് സോണ്യ ബരതെയും ചേര്‍ന്നാണ് സൗരഭിനെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഔന്ദ് ആശുപത്രി പരിസരത്ത് വച്ചാണ് കൊലപാതകം നടന്നത്. അയജിന്റെ ഭാര്യയും കൊല്ലപ്പെട്ട സൗരഭും ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ആരംഭിച്ച സൗഹൃദമാണിതെന്നാണ് പോലീസ് പറയുന്നത്. പക്ഷെ ഇവര്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്നതില്‍ അയജ് അസ്വസ്ഥനായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ സുഹൃത്തിനൊപ്പം സൗരവിനെ കാണാനെത്തിയത്. ഇവിടെ വച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ സൗരഭ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News