25.5 C
Kottayam
Saturday, May 18, 2024

കൊവിഡ് പോസറ്റീവായ അതിഥി തൊഴിലാളികള്‍ക്ക് ലക്ഷണമില്ലെങ്കില്‍ ജോലി ചെയ്യാം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍

Must read

തിരുവനന്തപുരം: അതിഥി തൊഴിലാളി കൊവിഡ് രോഗിയാണെങ്കിലും ലക്ഷണമില്ലെങ്കില്‍ ജോലി ചെയ്യാമെന്ന് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം. ജോലിയും താമസവും മറ്റുള്ളവരുടെ കൂട്ടത്തില്‍ ആകരുതെന്നും സി.എഫ്.എല്‍.ടി.സിക്ക് സമാനമായ താമസവും ഭക്ഷണവും സൗകര്യവും നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ എല്ലാ മുന്‍കരുതലോടുകൂടി ഇവരെ ജോലിക്ക് നിര്‍ത്താനാണ് അനുമതി. അവര്‍ക്ക് മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ലെന്നും കൊവിഡ് നിരീകഷണകേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖയനുസരിച്ച് ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ദിശാ നമ്പറുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളും കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 14 ദിവസം നിരീക്ഷണത്തില്‍ തുടരുകയും വേണമെന്നും മാര്‍ഗരേഖില്‍ പറയുന്നു. അതിനിടയില്‍ രോഗമുണ്ടെങ്കിലും ജോലി ചെയ്യാമെന്ന പുതിയ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week