അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

മുംബൈ: അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊപ്പെടുത്തി. പത്തു തവണയാണ് കത്തിയുപയോഗിച്ച് കുത്തികൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. മഹേഷ് സോണിയെന്ന യുവാവാണ് ഭാര്യ പൂനത്തിന് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തിയത്.

സംഭവദിവസം ഇരുവരും തമ്മില്‍ വഴക്കിടുന്ന കാര്യം അയല്‍വാസികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും വിവരം പോലീസിനെ അറിയിച്ചിരുന്നില്ല. അതേസമയം, അയല്‍വാസികള്‍ ഇടപെട്ട് വഴക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമിക്കുമെന്ന് മഹേഷ് സോണി ഭീഷണിപ്പെടുത്തിയതായി അയല്‍വാസികള്‍ പറയുന്നു.

Read Also

യുവതിയുടെ ശബ്ദം പുറത്തു കേള്‍ക്കാതായതോടെ അയല്‍വാസികള്‍ വന്നുനോക്കുമ്പോള്‍ പൂനം മരിച്ചു കിടക്കുന്നത് കാണുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.