ബന്ധുവുമായുള്ള രഹസ്യബന്ധത്തില്‍ നിന്ന് വിലക്കിയിട്ടും പിന്മാറിയില്ല; ഉറങ്ങിക്കിടന്ന ഭാര്യയെ യുവാവ് വെട്ടിക്കൊന്നു

കോയമ്ബത്തൂര്‍: ബന്ധുവുമായി ഭാര്യയ്ക്ക് രഹസ്യബന്ധം. വിലക്കിയിട്ടും പിന്മാറിയില്ല. ഒടുവില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. കൊലയ്ക്ക് ശേഷം യുവാവ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങി. തമിഴ്നാട് പൊള്ളാച്ചി തൊണ്ടമുത്തൂര്‍ സ്വദേശി എന്‍ ലക്ഷ്മണരാജ്(36) ആണ് ഭാര്യ ശരണ്യ(26)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ് വര്‍ഷം മുമ്പാണ് ലക്ഷ്മണരാജും ശരണ്യയും വിവാഹിതരായത്. ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള മകനുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശരണ്യ, ലക്ഷ്മണരാജിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇക്കാര്യമറിഞ്ഞ ലക്ഷ്മണരാജ് ഈ ബന്ധത്തില്‍ നിന്ന് ഭാര്യയെ വിലക്കി.

എന്നാല്‍ ഭര്‍ത്താവ് എതിര്‍ത്തിട്ടും യുവതി രഹസ്യബന്ധം തുടര്‍ന്നു. ഇതോടെ ദമ്പതികള്‍ക്കിടയില്‍ വഴക്കും പതിവായി. ഇതിനൊടുവിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെ ലക്ഷ്മണരാജ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസെത്തിയാണ് യുവതിയുടെ മൃതദേഹം വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News