എച്ച്.ഐ.വി ബാധിതയായ ഭാര്യയെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ബംഗളുരു: എച്ച്.ഐ.വി ബാധിതയായ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച കര്‍ണാടകയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നവീന്‍ എന്ന 40കാരന്‍ പോലീസിന് മുമ്പില്‍ കീഴടങ്ങി. ഭാര്യയുടെ കഴുത്തില്‍ മഴുകൊണ്ട് വെട്ടിയാണ് ഇയാള്‍ ക്രൂര കൊലപാതകം നടത്തിയത്.

മരിച്ച സ്ത്രീയുടെ രണ്ടാം ഭര്‍ത്താവാണ് നവീന്‍. നവീന്റെ ആദ്യ വിവാഹമായിരുന്നു. 9 വര്‍ഷങ്ങളായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. എന്നാല്‍ 4 വര്‍ഷം മുമ്പ് ഭാര്യക്ക് എച്ച്‌ഐവി പോസിറ്റീവാകുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി.

അതേസമയം, സമ്മര്‍ദം താങ്ങാന്‍ കഴിയാതെ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നവീന്‍ പോലീസില്‍ കീഴടങ്ങിയപ്പോള്‍ പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News