ഭര്‍ത്താവിന് അമ്മയുമായി രഹസ്യബന്ധം; 19കാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: പത്തൊമ്പതു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 17കാരി സഹോദരിയുടെ പരാതിയില്‍ അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. ഹൈദരാബാദ് സ്വദേശിയായ അനിതയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സഹോദരിയുടെ മരണത്തിന് കാരണം അമ്മയാണെന്ന് 17കാരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അമ്മയും ചേച്ചിയുടെ ഭര്‍ത്താവും തമ്മിലുള്ള രഹസ്യ ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണവും പരാതിയിലുന്നയിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ 19കാരിയെ മാര്‍ച്ച് 12ാം തീയതി രാത്രിയാണ് വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയാണ് മരണത്തിന് ഉത്തരവാദിയെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഇതിനു പിന്നാലെയാണ് മരിച്ച യുവതിയുടെ സഹോദരി അമ്മയ്ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

പെണ്‍കുട്ടികളുടെ അമ്മയായ അനിത ഭര്‍ത്താവുമായി നേരത്തെ വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇതിനിടെ നവീന്‍ കുമാര്‍ എന്നയാളുമായി അനിത അടുപ്പത്തിലായി. ഇയാള്‍ അനിതയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരിന്നു. അടുത്തിടെയാണ് 19 വയസുള്ള മൂത്ത മകളെ അനിത നവീന്‍കുമാറിന് വിവാഹം ചെയ്തു കൊടുത്തത്. എന്നാല്‍ മകളുടെ ഭര്‍ത്താവായ ശേഷവും അനിത നവീന്‍കുമാറുമായുള്ള രഹസ്യ ബന്ധം തുടര്‍ന്നു.

വിവാഹ ശേഷവും ഭര്‍ത്താവും അമ്മയും തമ്മിലുള്ള ബന്ധം തുടരുന്നത് മനസിലാക്കിയ യുവതി വീട്ടില്‍ നിന്ന് മാറിതാമസിക്കണമെന്ന് നവീന്‍കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകളും ഭര്‍ത്താവും വീട്ടില്‍ നിന്ന് താമസം മാറിയാല്‍ താന്‍ ജീവനൊടുക്കുമെന്നായിരുന്നു അനിതയുടെ ഭീഷണി. അമ്മയുമായുള്ള രഹസ്യ ബന്ധം തുടരുന്നതിനെ ചൊല്ലി ഭര്‍ത്താവുമായി യുവതി വഴക്കിടുന്നതും പതിവായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News