കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം പാര്‍ട്ടി നടത്തി ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി :കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള ‘പാര്‍ട്ടി’ നടത്തി അഖില ഭാരത ഹിന്ദു മഹാസഭ. ശനിയാഴ്ച ഡല്‍ഹിയിലാണ് 200ലധികം ആളുകള്‍ പങ്കെടുത്ത പാര്‍ട്ടി നടന്നത്. ഗോമൂത്രം കൊണ്ട് ഉണ്ടാക്കിയ പാനീയം പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്തു.

കോവിഡ്-19നെ പ്രതിരോധിക്കാന്‍ ഗോമൂത്രത്തിനു ചാണകത്തിനും സാധിക്കുമെന്ന് അസമിലെ ഒരു ബിജെപി നേതാവ് പറഞ്ഞിരുന്നു. ഞങ്ങള്‍ 21 വര്‍ഷമായി ഗോമൂത്രം കുടിക്കുന്നു, ചാണകത്തില്‍ കുളിക്കുന്നു. ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല. എന്ന് പരിപാടിയില്‍ പങ്കെടുത്ത ഓം പ്രകാശ് എന്നയാള്‍ പറഞ്ഞു. എന്തായാലും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാര്‍ട്ടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News