ചെന്നൈ:കഴിവുണ്ടെങ്കിലും തങ്ങളുടെ അവസരത്തിനായി കാത്തിരിക്കേണ്ടി വരാറുണ്ട് താരങ്ങള്‍ക്ക്. ചിലപ്പോള്‍ തുടക്കത്തില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നിട്ടും പിന്നീട് അതിലേക്ക് എത്താന്‍ സാധിക്കാതെ വരും. മറ്റ് ചിലരാകട്ടെ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനായി കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. മറ്റ് ചിലരാകട്ടെ വീണു കിട്ടുന്ന അവസരങ്ങള്‍ മുതലാക്കി കയ്യടി നേടുകയും ചെയ്യും. അങ്ങനെ തനിക്ക് കിട്ടിയ അവസരം മുതലാക്കി കയ്യടി നേടുകയാണ് നടി ശരണ്യ.
ഈയ്യടുത്തിറങ്ങിയ അമ്പാജിപേട്ട് മാര്യേജ് ബാന്റ് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ കയ്യടി നേടുന്നത്. സുഹാസാണ് ചിത്രത്തിലെ നായകന്‍. എന്നാല്‍ കയ്യടി മുഴുവന്‍ നേടുന്നത് ശരണ്യയാണെന്നാണ് സോഷ്യല്‍ മീഡിയയും പ്രേക്ഷകരും പറയുന്നത്. ചിത്രത്തില്‍ നായകന്റെ ഇരട്ട സഹോദരിയുടെ വേഷത്തിലാണ് ശരണ്യ എത്തുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനും വലയ കയ്യടി നേടുന്നത് പക്ഷെ ശരണ്യയാണ്.
സിനിമയിലെത്തും മുമ്പ് വാര്‍ത്താ അവതരാകയായിരുന്നു ശരണ്യ. സായ് പല്ലവി നായികയായി എത്തിയ ഫിദയിലൂടെയാണ് ശരണ്യ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ സായ് പല്ലവിയുടെ സഹോദരിയുടെ വേഷത്തിലാണ് ശരണ്യ അഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ശരണ്യ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ഫിദയില്‍ ലഭിച്ച ശ്രദ്ധ മറ്റ് ചിത്രങ്ങളിലും നേടാന്‍ ശരണ്യയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ആ കണക്കെല്ലാം പുതിയ സിനിമയിലൂടെ തീര്‍ക്കുകയാണ് ശരണ്യ.
ശരണ്യയിലെ അഭിനേത്രിയെ കാണിച്ചു തരികയാണ് അമ്പാജിപേട്ട് മാര്യേജ് ബാന്റ്. ചിത്രത്തിലെ പോലീസ് സ്‌റ്റേഷന്‍ രംഗത്തില്‍ തീയേറ്ററുകളില്‍ ഉയരുന്ന കയ്യിടകളും വിസിലടിയും ശരണ്യയ്ക്കുള്ളതായിരുന്നു. അതേസമയം ചിത്രത്തിലെ പ്രധാന രംഗങ്ങളില്‍ ഒന്നില്‍ നഗ്നയായി അഭിനയിച്ചും ശരണ്യ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആ രംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് ശരണ്യ സംസാരിക്കുകയാണ്.
”സംവിധായകന്‍ ഈ സീനിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് കുറച്ച് പേടി തോന്നിയിരുന്നു. ഇത്തരം ഒരു സീനില്‍ മുമ്പ് അഭിനയിച്ചിട്ടില്ല. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ ഭയം മാറ്റിയതും പിന്തുണ നല്‍കിയത്. വളരെ ശക്തമായ കഥാപാത്രമാണ്. അതിനാല്‍ ധീരമായി തന്നെ ചെയ്യാന്‍ ഭര്‍ത്താവ് ഊര്‍ജ്ജം നല്‍കി.
സിനിമയുടെ യൂണിറ്റും വലിയ പിന്തുണയായിരുന്നു. അഞ്ച് പേര്‍ മാത്രമായിരുന്നു ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. ഡിവിപി, സംവിധായകന്‍, കോസ്റ്റിയും ഡിസൈനര്‍, അസിസ്റ്റന്റ്, പിന്നൊരാളും കൂടെ. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ഞാന്‍. ആ സീന്‍ വളരെ നന്നായി വന്നത് അവരുടെ സഹകരണം കൊണ്ടാണ്” എന്നാണ് ശരണ്യ പറഞ്ഞത്.
സുഹാസ് നായകനായ സിനിമയുടെ സംവിധാനവും തിരക്കഥയും ദുശ്യന്ത് കട്ടിക്കനേനിയാണ്. ശിവാനി നാഗാറാം, ഗോപരാജു രമണ എന്നിവരും ചിത്രത്തില്‍
പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫെബ്രുവരി രണ്ടിനായിരുന്നു സിനിമയുടെ റിലീസ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരൂപക പ്രശംസയും ചിത്രം നേടുന്നുണ്ട്. ജാതിയതയെക്കുറിച്ച് സംസാരിക്കുന്നതാണ് സിനിമ.