29.4 C
Kottayam
Friday, June 5, 2026

അച്ഛന്‍ വിവാഹ തട്ടിപ്പുകാരന്‍, 20 പേരെ കല്യാണം കഴിച്ചു; എനിക്കയാളെ കാണണ്ട: ശ്രീലക്ഷ്മി അറയ്ക്കല്‍

Must read

കൊച്ചി:തന്റെ അച്ഛന്‍ വിവാഹ തട്ടിപ്പുക്കാരന്‍ ആയിരുന്നുവെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീലക്ഷ്മി ബിഗ് ബോസ് മത്സരാര്‍ത്ഥിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരേയും ശ്രീലക്ഷ്മി ബിഗ് ബോസിന്റെ ഭാഗമായിട്ടില്ല. ഇപ്പോഴിതാ ബിഗ് ബോസിന്റെ ആറാം സീസണില്‍ ശ്രീലക്ഷ്മി എത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മി അച്ഛനെക്കുറിച്ച് സംസാരിക്കുന്നത്. തനിക്ക് 41 ദിവസം പ്രായമാകുന്നത് വരെ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളുവെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. അച്ഛനെ തനിക്ക് കാണേണ്ടെന്നും ശ്രീലക്ഷ്മി പറയുന്നത്.

”എന്റെ അമ്മൂമ്മ ബോള്‍ഡായ സ്ത്രീയല്ല, പഞ്ചപാവമാണ്. ആ അമ്മൂമ്മയ്ക്ക് എങ്ങനെയാണ് എന്റെ അമ്മയെ പോലൊരു റിബല്‍ ആയ ആള്‍ ജനിച്ചതെന്ന് എനിക്ക് അറിയില്ല. ഇവര്‍ക്ക് രണ്ടു പേര്‍ക്കുമിടയിലാണ് ഞാന്‍ വളര്‍ന്നത്. അമ്മ മാത്രമാണ് വളര്‍ത്തിയിരുന്നതെങ്കില്‍ ഞാന്‍ ഭയങ്കര റിബല്‍ ആയേനെ, ഫൂലന്‍ ദേവിയെ ഒക്കെ പോലെ. അതേസമയം അമ്മൂമ്മ ഒരുപാട് മൂല്യങ്ങളും എത്തിക്‌സുമുള്ള ആളാണ്. ഇവര്‍ രണ്ടു പേരും കൂടെ വളര്‍ത്തിയതു കൊണ്ടാണ് ഞാന്‍ ഇങ്ങനെ” ശ്രീലക്ഷ്മി പറയുന്നു.

എന്റെ അച്ഛന്‍ വിവാഹ തട്ടിപ്പുവീരന്‍ ആയിരുന്നു. 20 ഓളം വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് എന്റെ അമ്മ. അമ്മ അത് തിരിച്ചറിഞ്ഞു. അമ്മ പോലീസില്‍ പരാതി നല്‍കുകയും അങ്ങനെ പോലീസ് വന്ന് ഇയാളെ പിടിച്ചു കൊണ്ടുപോവുകയായിരുന്നു. എനിക്ക് ആറ് മാസം ആയപ്പോള്‍ മുതല്‍ കൂലിപ്പണിയ്ക്ക് പോവുമായിരുന്നു. എനിക്ക് 3-4 വയസുള്ളപ്പോഴാണ് അമ്മയ്ക്ക് അംഗനവാടി ടീച്ചറായി ജോലി കിട്ടുന്നത്. പിന്നെ എന്നെ വളര്‍ത്തിയത് അമ്മൂമ്മയാണെന്നും ശ്രീലക്ഷ്മി പറയുന്നു.

- Advertisement -

അമ്മ അച്ഛനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അമ്മയ്ക്ക് അച്ഛനോടുള്ള വെറുപ്പ് അമ്മ എന്നോട് പറഞ്ഞിട്ടില്ല. ഒന്നുമില്ലെങ്കിലും എന്നെ ജനിപ്പിച്ചതല്ലേ. പക്ഷെ എന്റെ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. സ്വന്തം മകളുടെ ജീവിതം നശിപ്പിച്ച ആളാണല്ലോ. വീട്ടില്‍ പണ്ട് കുറേ ആടുകളുണ്ടായിരുന്നു. ഞാനും അമ്മൂമ്മയും ആട് മേയ്ക്കാന്‍ പോവുമായിരുന്നു. ആ സമയം അമ്മൂമ്മയുടെ കഥകേള്‍ക്കുന്നതായിരുന്നു എന്റെ പ്രധാന പരിപാടി. കേള്‍ക്കുന്ന കഥകള്‍ അധികവും അച്ഛനെക്കുറിച്ചായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു.

- Advertisement -

അമ്മയും മകളും മാത്രമുള്ള വീട്ടില്‍ പോയി പെണ്ണുങ്ങളെ കണ്ടു പിടിച്ച്, സ്ത്രീധനം കൊടുക്കാനില്ലാത്തവരെ തിരഞ്ഞു പിടിച്ച് കല്യാണം കഴിക്കും. എന്നിട്ട് അവിടെ നിന്നും ഉള്ള സ്വത്തും പണവുമൊക്കെ അടിച്ചുമാറ്റുകയായിരുന്നു അയാള്‍ ചെയ്തിരുന്നത്. ചിലപ്പോള്‍ പെണ്ണുങ്ങളെ ബോംബെയില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുമായിരുന്നു. അത്രയും വൃത്തികെട്ട മനുഷ്യനാണ്. അമ്മൂമ്മയാണ് അയാളെക്കുറിച്ച് എന്നോട് പറയുന്നത്. അമ്മ ഇപ്പോഴും അയാളെക്കുറിച്ച് ഒന്നും സംസാരിക്കാറില്ല.

എനിക്ക് അയാളോട് ഭയങ്കര പകയാണ്. പണ്ട് ഞാന്‍ ഇരുമ്പിന്റെ ഒരു വടി അരകല്ലിന്റെ അടിയില്‍ വച്ചിരുന്നു. അതെന്തിനാണെന്ന് അമ്മൂമ്മ ചോദിച്ചു. അയാള്‍ വരികയാണെങ്കില്‍ തല്ലിക്കൊല്ലാന്‍ ആണെന്നാണ് ഞാന്‍ പറഞ്ഞത്. ചെറുപ്പം തൊട്ടേ വെറുപ്പാണ് അയാളോട്. അച്ഛന്‍ എന്ന് ഇതുവരെ വിളിച്ചിട്ടില്ല. എന്റെ അമ്മയെ മാത്രമല്ല, എത്ര സ്ത്രീകളെയാണ് അയാള്‍ ചതിച്ചത്. ഞാനിതുവരെ കണ്ടിട്ടില്ല. വഴിയില്‍ വച്ച് ചിലപ്പോള്‍ കണ്ടിട്ടുണ്ടാകാം. പക്ഷെ എനിക്കറിയില്ലല്ലോ. മുഖം എനിക്കറിയില്ല. ഞാന്‍ 40 ദിവസമല്ലേ കണ്ടിട്ടുള്ളൂ.

വീട്ടിലൊരു കല്യാണ ഫോട്ടോയുണ്ടായിരുന്നു. മുഖമൊന്നും വ്യക്തമാകാത്തത്. അമ്മയുടേയും അച്ഛന്റേയും തന്നെയാണോ അതോ ഇനി അയാളുടേയും വേറെ ആരുടേയും ഫോട്ടോ ആണോന്നും അറിയില്ല. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ കസിന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും കല്യാണ ഫോട്ടോയില്‍ ഭക്ഷണ വിളമ്പുന്ന അച്ഛന്റെ ഫോട്ടോയുണ്ടെന്ന് പറഞ്ഞു. എനിക്ക് കാണണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനൊരാളുടെ മുഖം മനസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week