24.1 C
Kottayam
Friday, June 5, 2026

വേര്‍പിരിഞ്ഞതിനുശേഷം പരസ്പരം മുഖം കൊടുക്കാത്തവർക്ക് മാതൃകയായി വീണയും ഭർ‌ത്താവും

Must read

കൊച്ചി:മലയാളി പ്രേക്ഷകർക്കിടയിൽ എന്നും സജീവമാണ് നടി വീണാ നായർ. നടി, നർത്തകി, ബിഗ് ബോസ് മത്സരാർത്ഥി എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരം എന്നും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. മിനി സ്ക്രീനിലും വെള്ളിത്തിരയിലും വീണയുടെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഒരുപോലെ സ്വീകാര്യമായി മാറുകയുമുണ്ടായി. ബിഗ് ബോസ് മത്സരത്തിന് ശേഷമാണ് വീണയുടെ വ്യക്തി ജീവിതം പ്രേക്ഷരുടെ മുന്നിലേക്കെത്തിയത്.

ജീവിതത്തിൽ ഒറ്റപ്പെട്ട് പോയതിനെ കുറിച്ച് വരെ വീണ തുറന്ന് പറഞ്ഞിട്ടുണ്ട്. ബി​ഗ് ബോസിൽ പങ്കെടുത്തശേഷമാണ് വീണയും ഭർത്താവ് അമാനും വേർപിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. വീണയുടെ ഭർത്താവ് വിദേശത്ത് ആർ.ജെയാണ്. ഇരുവർക്കും ഒരു മകനുണ്ട്. ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോൾ വീണ ഏറ്റവും കൂടുതൽ സംസാരിച്ചത് ഭർത്താവിനെയും മകനെയും കുറിച്ചായിരുന്നു.

അതുകൊണ്ട് തന്നെ വീണയുടെ കുടുംബത്തിന് ഒരുപാട് ആരാധകരുമുണ്ടായിരുന്നു. പക്ഷെ പിന്നീട് താനും ഭർത്താവും വേർപിരി‍ഞ്ഞുവെന്ന് വീണ പരസ്യപ്പെടുത്തിയപ്പോൾ അത് എല്ലാവർക്കും വലിയ ഷോക്കായി. പരസ്പരം ഒത്തുപോകാത്തതിനാല്‍ വേര്‍പിരിയുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ അമാനും വീണയും പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു. പിരിഞ്ഞെങ്കിലും മകന് വേണ്ടി ഞങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നില്ല എന്നാണ് വീണയും അമാനും പറഞ്ഞത്.

ഇരുവരും ഇപ്പോൾ നല്ല സുഹൃത്തുക്കളെപ്പോലെയാണ് മുന്നോട്ട് പോകുന്നത്. വീണ നാട്ടിൽ സിനിമ, സീരിയൽ അഭിനയവും മറ്റുമായി തിരക്കിലാണ്. അമാൻ വിദേശത്ത് തന്റെ ജോലിയും സുഹൃത്തുക്കളും എല്ലാമായി തിരക്കിലാണ്. ഇപ്പോഴിതാ അമാന്റെ പുത്തൻ സോഷ്യൽമീഡിയ പോസ്റ്റിന് വീണ കുറിച്ച കമന്റാണ് വൈറലാകുന്നത്.

- Advertisement -

തന്റെ തന്നെ കുറച്ച് സ്റ്റൈലിഷ് ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് അമാൻ പങ്കുവെച്ചത്. മലേഷ്യയിലെ ലാങ്ക്വായിലേക്ക് യാത്ര പോയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് എല്ലാം. ജീവിതം ആഘോഷിക്കുകയാണ് എന്നും സന്തോഷവും തമാശയും നിറഞ്ഞ യാത്രയാണ് എന്നും ഹാഷ് ടാഗിൽ അമാൻ കുറിച്ചു. അമാന്റെ പുത്തൻ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആദ്യം കമന്റും ലൈക്കുമായി എത്തിയത് വീണയാണ്.

- Advertisement -

ഒരു ലവ് ഇമോജിയും സ്‌നേഹത്തോടെ നോക്കുന്ന ഒരു ഇമോജിയുമാണ് വീണ കമന്റായി ഇട്ടിരിയ്ക്കുന്നത്. ഭാര്യ-ഭർത്താവ് എന്ന ലേബലിന് കീഴിൽ അല്ലെങ്കിലും എത്രത്തോളം സൗഹൃദവും സ്നേഹവും ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നത് വീണയുടെ കമന്റിൽ നിന്നും തന്നെ വ്യക്തമാണ്.

നിരവധി ലൈക്കുകൾ വീണയുടെ കമന്റിന് മാത്രമായും ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും സൗഹൃദം കണ്ട് വേര്‍പിരിഞ്ഞതിനുശേഷം പരസ്പരം മുഖം കൊടുത്ത് സംസരിക്കാന്‍ പോലും തയ്യാറാകാത്തവർക്ക് മാതൃകയാണ് വീണയും ഭർ‌ത്താവും എന്നാണ് ഇരുവരുടെയും ആരാധകരിൽ ഭൂരിഭാ​ഗവും കുറിച്ചത്. രണ്ട് വർഷമായി താനും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും അടുത്തിടെ വീണ വെളിപ്പെടുത്തിയിരുന്നു.

‘ഞാൻ നാളെ ഒരു പ്രണയത്തിലായാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം. എന്റെ കുഞ്ഞിന്റെ അച്ഛനാണ്. ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ വേർപിരിഞ്ഞാണ് കഴിയുന്നത്.’

- Advertisement -

‘ഞാനിത് ആദ്യമായാണ് തുറന്നുപറയുന്നത്. രണ്ട് വർഷമായി ഞാൻ കൊച്ചിയിലാണ് താമസം. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. അമൻ മോനെ കാണാറുണ്ട് കൊണ്ടുപോകാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എഞ്ചോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്.’

‘എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെ തന്നെ പോകണം. നാളെ അവൻ വലുതാകുമ്പോൾ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്’, എന്നാണ് ഭർത്താവ് അമാനെയും മകനെയും കുറിച്ച് മുമ്പൊരിക്കൽ വീണ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week