ഷാര്‍ജ:കുടുംബജീവിതത്തിനിടെ ഭാര്യയുടെ ബഹളം കൂടിയാല്‍ എന്തുചെയ്യും. പലര്‍ക്കും മുന്നില്‍ വിവിധ മാര്‍ഗങ്ങളാണുള്ളത്.എന്നാല്‍ ഷാര്‍ജ സ്വദേശിയായ അറബ് പൗരന് കണ്ടെത്തിയ മാര്‍ഗം കോടതിയെ സമീപിയ്ക്കുക എന്നതായിരുന്നു. കുട്ടികള്‍ക്കു മുന്നില്‍ ഭാര്യ തന്നെ അപമാനിയ്ക്കുന്നു എന്നാണ് ഭര്‍ത്താവിന്റെ പരാതി.തന്നോടുള്ള ഭാര്യുടെ ഇടപെടല്‍ അങ്ങേയറ്റം മോശമാണെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.
ഫെബ്രുവരി 27ന് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി.തുടര്‍ന്നിങ്ങോട്ട് കടുത്ത മാനസിക പീഡനമാണ് ഭാര്യയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.ഒടുവില്‍ കുട്ടികള്‍ക്ക് മുന്നില്‍വെച്ചുണ്ടായ അപമാനം സഹിക്കാനാവാതെ വന്നപ്പോഴാണ് ഭര്‍ത്താവ് പ്രശ്നം പരിഹരിക്കാന്‍ കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ കോടതിയില്‍ നിഷേധിച്ചു. തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും ഭാര്യ വ്യക്തമാക്കി. താന്‍ എന്ത് പറഞ്ഞാലും ഭാര്യ ബഹളമുണ്ടാക്കുമെന്നും കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്യുമെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.മക്കളുടെ കാര്യം ആലോചിച്ച് താന്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, ഇരുവര്‍ക്കും രമ്യമായിപ്രശ്നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.് ജൂലൈ 22 ന് കേസ് വീണ്ടും പരിഗണിയ്ക്കും.