29.5 C
Kottayam
Tuesday, May 7, 2024

നെടുങ്കണ്ടം ഉരുട്ടിക്കൊല,എസ്.ഐയും പോലീസുകാരനും കസ്റ്റഡിയില്‍

Must read

ഇടുക്കി: നെടുങ്കണ്ടത്ത് രാജ് കുമാറിനെ കസറ്റഡിയില്‍ ഇഞ്ചിഞ്ചായി ഇടിച്ചുകൊന്ന പോലീസുകാര്‍ പിടിയില്‍.എസ്.ഐ സാബു,പോലീസുകാരന്‍ സജീവ് എന്നിവരെയാണ് കസ്റ്റഡി മരണം അന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിനൊടുവില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരും കുറ്റം സമ്മതിച്ചതോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് ക്രൈബ്രാഞ്ച് സംഘം അറിയിച്ചു.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോലീസ് ഡ്രൈവര്‍ നിയാസ് ഒളിവില്‍ പോയി.ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.നേരത്തെ കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അറസ്റ്റ് വാര്‍ത്തയറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ എസ്.ഐ സാബു കുഴഞ്ഞുവീണു.നെടുങ്കണ്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.ഐയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയേക്കും.നേരത്തെ സാബു ഹൃദയസംബന്ധിയായ രോഗങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അതിനിടെ ജയിലികത്ത് രാജ്കുമാറിന് മര്‍ദ്ദനമേറ്റോയെന്ന് പരിശോധിയ്ക്കുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു.ഇതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താനായി ഇന്നു തന്നെ ഇടുക്കിയ്ക്ക് പോകുമെന്നും ഋഷിരാജ്‌സിംഗ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week